Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2018 11:14 AM IST Updated On
date_range 5 July 2018 11:14 AM ISTമയക്കുമരുന്ന് നൽകി ചതി: അന്വേഷണം പ്രത്യേക സംഘത്തിന് വിട്ടതായി സർക്കാർ
text_fieldsbookmark_border
കൊച്ചി: വിദേശത്തേക്ക് പോയ യുവാക്കളുടെ കൈവശം മയക്കുമരുന്ന് നൽകി ചതിച്ച കേസിെൻറ അന്വേഷണത്തിന് ൈക്രംബ്രാഞ്ചിെൻറ പ്രത്യേക സംഘം രൂപവത്കരിച്ചതായി സർക്കാർ ഹൈകോടതിയിൽ. അങ്കമാലി, എരുമേലി, ചെങ്ങന്നൂർ, കോടനാട് പൊലീസ് സ്റ്റേഷനുകളിലുണ്ടായിരുന്ന കേസുകളാണ് പ്രത്യേക സംഘത്തിന് വിട്ടത്. വിസ ഏജൻറുമാരുടെ കെണിയിൽ കുടുങ്ങി മയക്കുമരുന്ന് കടത്ത് കേസിൽ പ്രതികളായി ജയിലിൽ കഴിയുന്ന നാല് യുവാക്കളുടെ മോചനം തേടി അമ്മമാർ നൽകിയ ഹരജിയിലെ ഹൈകോടതി ഇടപെടലിെൻറ പശ്ചാത്തലത്തിലാണ് സർക്കാർ നടപടി. ദുഹൈൽ ജയിലിൽ കഴിയുന്ന അങ്കമാലി മൂക്കന്നൂർ സ്വദേശി ആഷിക് ആഷ്ലി, കോട്ടയം സ്വദേശി കെവിൻ മാത്യൂ, ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി ആദിത്യ മോഹനൻ, എറണാകുളം ഒക്കൽ സ്വദേശി ശരത് ശശി എന്നിവരുടെ അമ്മമാരാണ് ഹരജി നൽകിയിരിക്കുന്നത്. കേസിെൻറ ഗൗരവസ്വഭാവം പരിഗണിച്ച് ആഴത്തിലുള്ള അന്വേഷണം അനിവാര്യമാണെന്ന് വിലയിരുത്തിയാണ് ക്രൈംബ്രാഞ്ചിന് വിട്ടതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അന്വേഷണത്തിന് ഇൻറർപോളിേൻറയും ദോഹയിലെ നിയമ നിർവഹണ ഏജൻസിയുടെയും സഹായവും ആവശ്യമുണ്ട്. െഎ.ജി പി. വിജയെൻറ നേരിട്ടുള്ള മേൽനോട്ടത്തിൽ കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ എസ്. കാളിരാജ് മഹേഷ്കുമാറിെൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെയാണ് ആദ്യം നിയോഗിച്ചിരുന്നത്. കേസിൽ കുടുങ്ങി ദോഹയിലെ ജയിലിൽ കിടക്കുന്നവരിൽനിന്ന് നേരിെട്ടത്തി മൊഴിയെടുക്കുന്നതിനുൾപ്പെടെയുള്ള അപ്രായോഗികതകൾ അന്വേഷണത്തിെൻറ കാര്യത്തിൽ ഉണ്ടെന്നും സർക്കാർ വ്യക്തമാക്കി. മയക്കുമരുന്ന് എവിടെനിന്ന് വരുന്നുവെന്നതിെൻറയും വിദേശത്ത് കുടുങ്ങിയവരും പ്രതികളാക്കി ചേർത്തവരും തമ്മിൽ നടത്തിയ ടെലിേഫാൺ സംഭാഷണത്തിെൻറയും വിശദാംശങ്ങളും തേടേണ്ടതുണ്ട്. ഇൗ സാഹചര്യത്തിൽ ൈക്രംബ്രാഞ്ചിന് സി.ബി.െഎയുടെ സഹായം തേടാമെന്നും ഇതിന് കേന്ദ്ര സർക്കാറിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ട് വിദേശകാര്യ മന്ത്രാലയത്തിനും അയച്ചു നൽകാമെന്നും കോടതി നിർദേശിച്ചു. യുവാക്കളെല്ലാം ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ളവരാണെന്നും പല സ്ഥലങ്ങളിൽനിന്ന് ഗൾഫിൽ ജോലി തേടി പോയ ഇവരെ ഏജൻറുമാർ ചതിക്കുകയായിരുന്നെന്നുമാണ് അമ്മമാർ നൽകിയ ഹരജിയിലെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story