Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'തീറ്റ റപ്പായി' സിനിമ...

'തീറ്റ റപ്പായി' സിനിമ തർക്കം ഒത്തുതീർപ്പായി

text_fields
bookmark_border
കൊച്ചി: 'തീറ്റ റപ്പായി' സിനിമയുടെ പോസ്റ്ററുകളിൽനിന്ന് പേര് നീക്കിയ സംഭവം ഒത്തുതീർപ്പായി. പരാതിക്കാരനും എതിർകക്ഷികളും കോടതിയിൽ ഹാജരായി ഒത്തുതീർപ്പിന് സമ്മതിച്ച് മുദ്രപത്രത്തിൽ ഒപ്പിട്ട് നൽകിയതോടെയാണ് കേസ് തീർപ്പാക്കിയത്. എരൂർ സ്വദേശി സി.എ. സജീവൻ ചിത്രത്തി​െൻറ നിർമാതാവിനെയും സംവിധായകൻ അടക്കമുള്ളവരെയും എതിർകക്ഷികളാക്കി നൽകിയ ഹരജി പരിഗണിച്ച് കോടതി കഴിഞ്ഞ ദിവസം റിലീസിങ് തടഞ്ഞിരുന്നു. ചിത്രത്തി​െൻറ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത് സി.എ. സജീവനായിരുന്നു. എന്നാൽ, ചിത്രം പുറത്തിറങ്ങുന്നതിന് മുന്നോടിയായി പോസ്റ്ററുകളടക്കം പുറത്തുവന്നതോടെ സി.എ. സജീവ​െൻറ പേര് ഇതിൽനിന്ന് മാറ്റിയെന്നാരോപിച്ചായിരുന്നു ഹരജി. പേര് ഉൾപ്പെടുത്താൻ തയാറാണെന്ന് സിനിമ പ്രവർത്തകർ സമ്മതിച്ചതോടെയാണ് തർക്കം ഒത്തുതീർപ്പായത്. ഇതോടെ മുൻനിശ്ചയിച്ച പ്രകാരം സിനിമ റിലീസിങ് നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story