Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2018 11:08 AM IST Updated On
date_range 5 July 2018 11:08 AM ISTബിന്ദു പദ്മനാഭൻ തിരോധാനം; പ്രതി മിനിയെ പട്ടണക്കാട് സബ് രജിസ്ട്രാർ തിരിച്ചറിഞ്ഞു
text_fieldsbookmark_border
ചേര്‍ത്തല: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പദ്മനാഭെൻറ വസ്തു കൈമാറ്റം ചെയ്ത കേസിലെ പ്രതി ടി. മിനിയെ പട്ടണക്കാട് സബ് രജിസ്ട്രാർ തിരിച്ചറിഞ്ഞു. ബിന്ദു പദ്മനാഭെൻറ വസ്തു വ്യാജ മുക്ത്യാർ ഉപയോഗിച്ച് കൈമാറ്റം ചെയ്ത മിനിയെ ചോദ്യംചെയ്യലിനും തെളിവെടുപ്പിനും കോടതിയിൽനിന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങി കൊണ്ടുവന്നപ്പോഴാണ് സബ് രജിസ്ട്രാര്‍ ബീന കുര്യന്‍ തിരിച്ചറിഞ്ഞത്. അച്ഛെൻറ പേരും വീട്ടുപേരും ചോദിക്കുകയും തിരിച്ചറിയൽ രേഖയിലെ ഫോട്ടോയുമായി ഒത്തുനോക്കിയശേഷവുമാണ് മുക്ത്യാർ രജിസ്റ്റർ ചെയ്തതെന്നും ഇവർ മൊഴി നൽകി. അതേസമയം, മുക്ത്യാറിലെ വിരലടയാളം ഇവരുടേതുതന്നെയാണോയെന്ന് കണ്ടെത്തുന്നതിന് ശാസ്ത്രീയ പരിശോധന ആവശ്യമാണ്. ഇതിനായി മിനിയുടെ വിരലടയാളം, കൈയക്ഷരം, ഒപ്പ് എന്നിവ പൊലീസ് ശേഖരിച്ചു. മിനിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. എന്നാൽ, ബിന്ദുവിെൻറ പേരിൽ വ്യാജമായി നിർമിച്ച ഡ്രൈവിങ് ലൈസൻസ്, എസ്.എസ്.എൽ.സി ബുക്കിെൻറ രേഖ എന്നിവയിലും തെളിവെടുപ്പ് നടത്തുന്നതിന് മിനിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് കുത്തിയതോട് സി.ഐ കോടതിയിൽ അപേക്ഷ നൽകും. ബിന്ദുവിെൻറ തിരോധാനം അന്വേഷിക്കുന്ന നാർേകാട്ടിക് ഡിവൈ.എസ്.പി എം. നസീമിെൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും മിനിയെ ചോദ്യം ചെയ്തു. ബിന്ദുവിെൻറ കുടുംബ വീടും വസ്തുക്കളും കേസിലെ പ്രതി സെബാസ്റ്റ്യെൻറ വീടും പരിസരവും ഡിവൈ.എസ്.പി ബുധനാഴ്ച സന്ദർശിച്ചു. സെബാസ്റ്റ്യെൻറ മുൻകൂർ ജാമ്യാപേക്ഷ ജില്ല കോടതി വ്യാഴാഴ്ച വിധി പറയുന്നതിലേക്ക് മാറ്റിയിട്ടുണ്ട്. മത്സ്യത്തൊഴിലാളി വായ്പ പരിധി 50,000 ആയി ഉയർത്തും ആലപ്പുഴ: മത്സ്യത്തൊഴിലാളി വനിതകളുടെ എസ്.എച്ച്.ജി ഗ്രൂപ്പുകൾ വഴി നടപ്പിലാക്കുന്ന വായ്പയുടെ പരിധി 25,000ത്തിൽനിന്ന് 50,000 രൂപയായി ഉയർത്തിയെന്ന് മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച ആലപ്പുഴയിൽ നടക്കുന്ന പരിപാടിയിൽ വിവിധ വായ്പ ഇനത്തിൽ 11.5 കോടി രൂപ മന്ത്രി ജി. സുധാകരൻ വിതരണം ചെയ്യും. കഴിഞ്ഞവർഷം മികച്ച പ്രകടനം കാഴ്ചവെച്ച കടലോരം, ഉൾനാടൻ, വനിത തൊഴിലാളി സംഘങ്ങൾക്കും ഗ്രൂപ്പുകൾക്കുമുള്ള അവാർഡ് കെ.സി. വേണുഗോപാൽ വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story