Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2018 11:00 AM IST Updated On
date_range 5 July 2018 11:00 AM ISTകേരള സർവകലാശാല വാർത്തകൾ ഒന്നാംവര്‍ഷ ബിരുദ പ്രവേശനത്തിനുള്ള നാലാംഘട്ട അലോട്ട്‌മെൻറ്
text_fieldsbookmark_border
ഒന്നാംവര്‍ഷ ബിരുദ പ്രവേശനത്തിനുള്ള നാലാംഘട്ട അലോട്ട്‌മെൻറ് തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ 2018-19 അധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനുള്ള നാലാം ഘട്ട അലോട്ട്‌മെൻറ് പ്രസിദ്ധപ്പെടുത്തി. ജൂലൈ അഞ്ചു മുതല്‍ ഏഴു വരെ വിദ്യാർഥികള്‍ക്ക് കോളജില്‍ പ്രവേശനം നേടാം. അലോട്ട്‌മെൻറ് മെമ്മോയില്‍ പറഞ്ഞിരിക്കുന്ന ദിവസം സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം കോളജില്‍ ഹാജരാകണം. അലോട്ട്‌മെൻറ് മെമ്മോയില്‍ പറഞ്ഞിരിക്കുന്ന സമയത്ത് അതത് കോളജുകളില്‍ അഡ്മിഷന്‍ എടുക്കാത്ത വിദ്യാർഥികളുടെ അലോട്ട്‌മെൻറ് റദ്ദാകും. ഇവരെ തുടര്‍ന്നുള്ള അലോട്ട്മെൻറുകളിലേക്ക് പരിഗണിക്കില്ല. ടൈംടേബിള്‍ തിരുവനന്തപുരം: 2018 ജൂലൈ/ആഗസ്റ്റ് മാസത്തില്‍ നടക്കുന്ന ആറാം സെമസ്റ്റര്‍ റെഗുലര്‍ ബി.ടെക് (2008 സ്‌കീം), പാര്‍ട്ട് ടൈം റീസ്ട്രക്‌ച്ചേര്‍ഡ് (2008 സ്‌കീം) ആറാം സെമസ്റ്റര്‍ പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ പരീക്ഷയുടെയും ടൈംടേബിള്‍ വെബ്‌സൈറ്റില്‍. പരീക്ഷഫലം തിരുവനന്തപുരം: ഏപ്രില്‍ 2018 ല്‍ നടത്തിയ ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ (ബി.പി.എഡ്) സെമസ്റ്റര്‍ രണ്ട്, നാല്, മേയ് 2018 ല്‍ നടത്തിയ സെമസ്റ്റര്‍ ഏഴ് എന്നീ പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍. 2018 ജനുവരിയില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.എ.എസ്.എല്‍.പി (സി.ബി.സി.എസ് സ്ട്രീം), 2018 മാര്‍ച്ചില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.എ.എസ്.എല്‍.പി (ഓള്‍ഡ് സ്‌കീം) പരീക്ഷഫലങ്ങള്‍ വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ജൂലൈ 17 വരെ അപേക്ഷിക്കാം. ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് തിരുവനന്തപുരം: തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം പെരിങ്ങമ്മല ഇക്ബാല്‍ കോളജില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിന് അപേക്ഷിക്കാം. കോഴ്‌സ് കാലാവധി ആറുമാസം. യോഗ്യത: പ്ലസ് ടു/പ്രീഡ്രിഗ്രി, കോഴ്‌സ് ഫീസ് 7500 രൂപ, അപേക്ഷ ഫീസ് 110 രൂപ. അപേക്ഷ ഫോറം കോളജിലെ തുടര്‍വിദ്യാഭ്യാസ യൂനിറ്റില്‍ ലഭിക്കും. ഫോണ്‍: 9447582746, 0472 2845537 സമ്പര്‍ക്ക ക്ലാസ് തിരുവനന്തപുരം: വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിലെ (തിരുവനന്തപുരം, കൊല്ലം) എം.എ, എം.എസ്സി, എം.കോം സമ്പര്‍ക്ക ക്ലാസുകള്‍ ജൂലൈ ഏഴ്, എട്ട് തീയതികളില്‍ ഉണ്ടാകില്ല. അസൈന്‍മെൻറ് /കേസ് സ്റ്റഡി തിരുവനന്തപുരം: വിദൂര വിദ്യാഭ്യാസ വിഭാഗം ബി.എ, ബി.എസ്സി, ബി.കോം രണ്ടാം സെമസ്റ്റര്‍ അസൈന്‍മെൻറ്, കേസ് സ്റ്റഡി എന്നിവ സമര്‍പ്പിക്കാത്തവര്‍ ജൂലൈ ഒമ്പതിന് എസ്.ഡി.ഇയില്‍ എത്തിക്കണം. എം.എ, എം.എസ്സി, എം.കോം ഒന്നും രണ്ടും സെമസ്റ്റര്‍ അസൈന്‍മെൻറ്, കേസ് സ്റ്റഡി എന്നിവ ആഗസ്റ്റ് 16, 17 തീയതികളില്‍ എസ്.ഡി.ഇയില്‍ സമര്‍പ്പിക്കണം. സൂക്ഷ്മപരിശോധന തിരുവനന്തപുരം: 2017 ജൂലൈയില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ ബി.കോം, സി.ബി.സി.എസ്.എസ് പരീക്ഷയുടെ സൂക്ഷ്മപരിശോധനക്ക് അപേക്ഷിച്ചവര്‍ ജൂലൈ ആറ് മുതല്‍ 18 വരെയുളള പ്രവൃത്തിദിവസങ്ങളില്‍ ഇ.ജെ-II സെക്ഷനില്‍ ഹാജരാകണം. 2018 മാര്‍ച്ചില്‍ നടത്തിയ ഒമ്പതാം സെമസ്റ്റര്‍ ബി.എ, ബി.കോം, ബി.ബി.എ, എല്‍എല്‍.ബി പരീക്ഷകളുടെ സൂക്ഷ്മപരിശോധനക്ക് അപേക്ഷിച്ചവര്‍ ജൂലൈ ഏഴു മുതല്‍ 16 വരെ പ്രവൃത്തിദിവസങ്ങളില്‍ ഇ.ജെ-I സെക്ഷനില്‍ എത്തിച്ചേരേണ്ടതാണ്. ഹാള്‍ടിക്കറ്റും ഐഡി കാര്‍ഡും ഹാജരാക്കണം. പ്രാക്ടിക്കല്‍ പരീക്ഷ തിരുവനന്തപുരം: മാര്‍ച്ച് 2018 ല്‍ നടന്ന മൂന്നാം സെമസ്റ്റര്‍ എം.എസ്സി ബയോടെക്‌നോളജിയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 17, 18, 19 തീയതികളില്‍ അതതു കോളജുകളില്‍ നടത്തും. വിവരങ്ങള്‍ വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയം തിരുവനന്തപുരം: 2017 ജൂലൈയിൽ പ്രസിദ്ധീകരിച്ച കരിയര്‍ റിലേറ്റഡ് രണ്ടാം സെമസ്റ്റര്‍ ഡിഗ്രി പരീക്ഷകളുടെ പുനര്‍മൂല്യനിർണയത്തിനായി അപേക്ഷിക്കേണ്ട തീയതി ജൂലൈ ആറില്‍നിന്ന് ആഗസ്റ്റ് ആറിലേക്ക് നീട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story