Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഈറ്റ, കാട്ടുവള്ളി, തഴ...

ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആനുകൂല്യവിതരണം

text_fields
bookmark_border
കൊച്ചി: കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആനുകൂല്യവിതരണം ഏഴിന് അങ്കമാലിയില്‍ നടക്കും. എസ്.എന്‍.ഡി.പി ഹാളില്‍ നടക്കുന്ന പരിപാടി മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യുമെന്ന് ബോർഡ് ചെയർമാൻ ചാണ്ടി പി. അലക്സാണ്ടർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രസവ ധനസഹായം, വിവാഹ ധനസഹായം, സ്‌കോളര്‍ഷിപ്പ് എന്നിവക്ക് 46.79 ലക്ഷം രൂപയുടെ ധനസഹായമാണ് നൽകുന്നത്. പരമ്പരാഗത മേഖലയിൽ രണ്ടു ലക്ഷത്തോളം തൊഴിലാളികളാണുള്ളത്. ഇതിൽ 83,000 പേർ മാത്രമേ ഇതുവരെ ക്ഷേമനിധിയിൽ അംഗമായിട്ടുള്ളൂ. മറ്റുള്ളവരെയും ഉൾപ്പെടുത്താൻ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇടതുസർക്കാർ അധികാരത്തിൽവന്ന ശേഷം 2014 മുതലുള്ള കുടിശ്ശിക അടക്കം പെൻഷൻ കൊടുത്തുതീർക്കാൻ 19.64 കോടി അനുവദിച്ചിട്ടുണ്ടെന്നും ചെയർമാൻ അറിയിച്ചു. ബോർഡ് അംഗങ്ങളായ കുമ്പളം രാജപ്പന്‍, സാജു തോമസ്, അക്കൗണ്ട്സ് മാനേജർ ടി.ഡി ടോമി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story