Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെരുമ്പാവൂരിൽ...

പെരുമ്പാവൂരിൽ എസ്​.ഡി.പി.ഐ പ്രവർത്തകർ​ കസ്​റ്റഡിയിൽ

text_fields
bookmark_border
പെരുമ്പാവൂർ: മുടിക്കൽ, കണ്ടന്തറ, വല്ലം, ചേലാമറ്റം ഭാഗങ്ങളിലെ എസ്.ഡി.പി.ഐ. പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേതാക്കൾ അടക്കമുള്ളവരെ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയുമായാണ് കസ്റ്റഡിയിലെടുത്തത്. കരുതൽ തടങ്കൽ എന്ന നിലക്കാണ് നടപടിയെന്നാണ് വിവരം. ചിലരുടെ വീടുകളിൽ പരിശോധന നടത്തിയതായി അറിയുന്നു. ജില്ലയിൽ ചില സ്ഥലങ്ങളിൽ എസ്.ഡി.പി.ഐ പ്രതിഷേധം സംഘടിപ്പിക്കുമെന്ന വിവരത്തെ തുടർന്നായിരുന്നു തടങ്കലെന്ന് പൊലീസ് അറിയിച്ചു. 24 മണിക്കൂറായിരുന്നു കരുതൽ തടങ്കൽ. ചൊവ്വാഴ്ച നേതാക്കളെയും ബുധനാഴ്ച രാവിലെ പ്രധാന പ്രവർത്തകരെയുമാണ് കസ്റ്റഡിയിലെടുത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story