Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2018 11:18 AM IST Updated On
date_range 4 July 2018 11:18 AM ISTപാചകവാതകം ചോര്‍ന്ന് ഫ്ലാറ്റില്‍ തീപിടിത്തം; എയർഹോസ്റ്റസിന് പൊള്ളലേറ്റു
text_fieldsbookmark_border
അങ്കമാലി: പാചകവാതകം ചോര്‍ന്ന് ഫ്ലാറ്റില്‍ തീപിടിച്ച് താമസക്കാരിയായ എയര്‍ഹോസ്റ്റസിന് പൊള്ളലേറ്റു. മൂന്നു വയസ്സുകാരിയായ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തില്‍ ഫ്ലാറ്റിലെ മുറി പൂര്‍ണമായി കത്തിനശിച്ചു. ചെങ്ങമനാട് ദേശം കുന്നുംപുറം സ്വര്‍ഗം റോഡില്‍ പ്രൈം റോസ് അപ്പാര്‍ട്ട്മെൻറിൽ ചൊവ്വാഴ്ച രാവിലെ 7.50ഓടെയാണ് സംഭവം. 13 നിലകളുള്ള ഫ്ലാറ്റിലെ ഒമ്പതാം നിലയിലെ താമസക്കാരിയും ജെറ്റ് എയര്‍വേയ്സിൽ എയര്‍ഹോസ്റ്റസുമായ ആലപ്പുഴ ചമ്പക്കുളം ചക്കത്തറ വീട്ടില്‍ കുടുംബാംഗം ജാക്വലിന്‍ ട്രീസക്കാണ് (27) പൊള്ളലേറ്റത്. ഇവരെ ദേശം കുന്നുംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളല്‍ സാരമുള്ളതല്ല. ഇവരുടെ മൂന്നുവയസ്സുള്ള മകള്‍ കാതറിന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ജാക്വലിനും കുഞ്ഞും മാത്രമാണ് മുറിയിലുണ്ടായിരുന്നത്. രാവിലെ അടുക്കളയില്‍ പാചകത്തിനെത്തിയ ജാക്വലിന്‍ ലൈറ്റര്‍ കത്തിച്ച ഉടൻ തീപടരുകയായിരുന്നെന്നാണ് പറയുന്നത്. ഒച്ചവെച്ചാണ് 11ാം നിലയില്‍ താമസിക്കുന്ന ഡോ. ജോര്‍ജ് വര്‍ഗീസിനെ സംഭവമറിയിച്ചത്. സംഭവമറിഞ്ഞതോടെ ഫ്ലാറ്റിലെ താമസക്കാര്‍ പുറത്തിറങ്ങാന്‍ തിരക്കുകൂട്ടുകയായിരുന്നു. ജാക്വലിനെ ഉടൻ തൊട്ടടുെത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ തീ കൂടുതൽ പടർന്നതോടെ ഉഗ്രസ്ഫോടനത്തോടെ സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു. ഫ്ലാറ്റില്‍നിന്ന് തീയും പുകയും ഉയരുന്നത് ദേശീയപാതയിലൂടെ സഞ്ചരിക്കുന്നവർക്കും കാണാമായിരുന്നു. സംഭവമറിഞ്ഞ് ഫ്ലാറ്റിനുമുന്നില്‍ ജനം തടിച്ചുകൂടി. അപ്പോഴേക്കും ആലുവ, അങ്കമാലി, ഏലൂര്‍ എന്നിവിടങ്ങളിൽനിന്ന് അഗ്നിശമനസേനയുടെ അഞ്ച് യൂനിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയെങ്കിലും ഇടുങ്ങിയ വഴിയായതിനാൽ ഫ്ലാറ്റിലെത്താന്‍ നന്നേ ബുദ്ധിമുട്ടി. ഇൗസമയം നെടുമ്പാശ്ശേരി സി.ഐ പി.എം. ബൈജുവും ആലുവ, അങ്കമാലി, ചെങ്ങമനാട് സ്റ്റേഷനുകളില്‍നിന്ന് പൊലീസും സ്ഥലത്തത്തെി. അന്‍വര്‍സാദത്ത് എം.എൽ.എയും ജനപ്രതിനിധികളും സംഭവസ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story