Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2018 11:08 AM IST Updated On
date_range 4 July 2018 11:08 AM ISTപഞ്ചമി സ്വയം സഹായസംഘം സംസ്ഥാന സമ്മേളനം
text_fieldsbookmark_border
ആലുവ: സാമൂഹികമുന്നേറ്റ പ്രക്രിയയിൽ കഴിവുകളും കുറവുകളും തിരിച്ചറിഞ്ഞ് മുന്നേറണമെന്ന് കൊച്ചി സർവകലാശാല വൈസ് ചാൻസലർ ഡോ. ജെ. ലത പറഞ്ഞു. കെ.പി.എം.എസ് നിയന്ത്രണത്തിലുള്ള പഞ്ചമി സ്വയം സഹായസംഘത്തിെൻറ ഏഴാം സംസ്ഥാന സമ്മേളനം മഹാത്മാഗാന്ധി ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പഞ്ചമി ചെയർമാൻ പുന്നല ശ്രീകുമാർ അധ്യക്ഷത വഹിച്ചു. കെ.പി.എം.എസ് സംസ്ഥാന പ്രസിഡൻറ് വി. ശ്രീധരൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. കോഒാഡിനേറ്റർ ദേവരാജ് പാറശാല പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ കെ.കെ. വിനോമ കണക്കും അസിസ്റ്റൻറ് കോഒാഡിനേറ്റർ സി. സത്യവതി ഭാവിരേഖയും അവതരിപ്പിച്ചു. വൈസ് ചെയർപേഴ്സൻ ഭാർഗവി സ്വാഗതവും രജനി ലാൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story