Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2018 11:05 AM IST Updated On
date_range 4 July 2018 11:05 AM ISTnn
text_fieldsbookmark_border
എം.ജി പി.ജി ഏകജാലകം: ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത സർക്കാർ/എയിഡഡ്/സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ ഏകജാലകം വഴിയുള്ള ഒന്നാംവർഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ബുധനാഴ്ച അവസാനിക്കും. സർവകലാശാല നേരിട്ട് ഏകജാലക സംവിധാനത്തിലൂടെ മെരിറ്റ് സീറ്റുകളിലേക്കും പട്ടികജാതി/പട്ടികവർഗ (എസ്.സി/എസ്.ടി) /സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ (എസ്.ഇ.ബി.സി)/മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ (ഇ.ബി.എഫ്.സി) എന്നിവർക്കായി സംവരണം ചെയ്ത സീറ്റുകളിലേക്കും അലോട്ട്മെൻറ് നടത്തും. ഓൺലൈൻ രജിസ്ട്രേഷൻ www.cap.mgu.ac.in എന്ന വെബ്സൈറ്റിൽ PGCAP എന്ന ലിങ്കിൽ പ്രവേശിച്ച് നടത്താം. 'അക്കൗണ്ട് ക്രിയേഷൻ' എന്ന ലിങ്കിൽ ക്ലിക് ചെയ്ത് അപേക്ഷകെൻറ പേര്, ഇ-മെയിൽ വിലാസം, ജനന തീയതി, സംവരണ വിഭാഗം എന്നീ വ്യക്തിഗത വിവരങ്ങൾ നൽകി പാസ്വേഡ് സൃഷ്ടിച്ചശേഷം ഓൺലൈനായി നിശ്ചിത ആപ്ലിക്കേഷൻ ഫീസ് ഒടുക്കണം. അപേക്ഷ ഫീസ് പൊതുവിഭാഗത്തിന് 1100 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 550 രൂപയുമാണ്. ഫീസ് ഒടുക്കിയാൽ മാത്രമേ അപേക്ഷകെൻറ അക്കൗണ്ട് പ്രവർത്തനക്ഷമമാക്കൂ. ആപ്ലിക്കേഷൻ നമ്പറായിരിക്കും ലോഗിൻ ഐ.ഡി ഓൺലൈനായി ഫീസ് ഒടുക്കിയശേഷം അപേക്ഷകെൻറ വ്യക്തിഗത അക്കാദമിക വിവരങ്ങൾ നൽകേണ്ടതും വിശദമായ പരിശോധനകൾക്ക് ശേഷം ആപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യേണ്ടതുമാണ്. ഓൺലൈൻ അപേക്ഷയുടെ പ്രിൻറൗട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ട. ആദ്യ അലോട്ട്മെൻറ് ജൂലൈ 12ന് നടത്തും. അപേക്ഷകർ സർവകലാശാല വെബ്സൈറ്റിലുള്ള മാർഗനിർദേശങ്ങൾ വായിച്ച് മനസ്സിലാക്കി അപേക്ഷിക്കണം. മാനേജ്മെൻറ്, കമ്യൂണിറ്റി, സ്പോർട്സ്, കൾചറൽ േക്വാട്ട, വികലാംഗ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകൾ എന്നിവയിലേക്ക് ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിച്ച് അതിെൻറ പകർപ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിൽ നേരിട്ട് സമർപ്പിക്കണം. ലക്ഷദ്വീപിൽനിന്നുള്ള അപേക്ഷകർക്കായി ഓരോ കോളജിലും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികളായ അപേക്ഷകർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിച്ച് അതിെൻറ പകർപ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിൽ നേരിട്ട് സമർപ്പിക്കണം. ഏകജാലകത്തിലൂടെ അല്ലാതെ ആർക്കും മാനേജ്മെൻറ്, കമ്യൂണിറ്റി, സ്പോർട്സ്, കൾചറൽ, വികലാംഗ േക്വാട്ടകളിലേക്ക് അപേക്ഷിക്കാൻ കഴിയില്ല. വികലാംഗ/സ്പോർട്സ്/കൾചറൽ േക്വാട്ട വിഭാഗങ്ങളിൽ സംവരണം ചെയ്ത സീറ്റുകളിലേക്ക് അപേക്ഷ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിൽ ബുധനാഴ്ച നേരിട്ട് അപേക്ഷ സമർപ്പിക്കണം. അതിനാൽ ഇവർക്ക് ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശനത്തിന് പ്രത്യേകമായി സീറ്റുകൾ സംവരണം ചെയ്തിട്ടില്ല. സ്പോർട്സ്/കൾചറൽ/വികലാംഗ സംവരണ സീറ്റുകളിലേക്കും മാനേജ്മെൻറ്/കമ്യൂണിറ്റി േക്വാട്ട സീറ്റുകളിലേക്കുമുള്ള പ്രവേശനം സംബന്ധിച്ച സർവകലാശാല വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോളജ് അധികൃതർ വിജ്ഞാപനത്തിലുള്ള തീയതികൾക്കനുസൃതമായി പ്രവേശന നടപടികൾ പൂർത്തീകരിക്കണം. കോളജ് അധികൃതർ തങ്ങളുടെ ഇ-മെയിൽ ദിവസേന പരിശോധിക്കണം. ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.cap.mgu.ac.in ൽ. ഇ-മെയിൽ: pgcap@mgu.ac.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story