Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2018 11:05 AM IST Updated On
date_range 4 July 2018 11:05 AM ISTകാഴ്ചപോയ കാമറകൾക്കുനേരെ കണ്ണടച്ച് അധികൃതർ
text_fieldsbookmark_border
ആലപ്പുഴ നഗരത്തിലെ നിരീക്ഷണ കാമറകൾ ഒന്നുപോലും പ്രവർത്തിക്കുന്നില്ല ആലപ്പുഴ: രാജാ കേശവദാസിെൻറ നഗരമൊക്കെയാണ്, പറഞ്ഞിെട്ടന്താ... ആകെ എട്ട് കാമറകളാണ് നിരീക്ഷണത്തിനുള്ളത്. ഒരെണ്ണത്തിനുപോലും കണ്ണുകാണില്ല. പഴയ തുറമുഖ നഗരത്തിെൻറ ശേഷിപ്പുകൾ ഇന്നും ഉറങ്ങുന്ന വിനോദ സഞ്ചാരകേന്ദ്രം കൂടിയായ നഗരത്തിന് ഇനിയും സുരക്ഷ ഒരുക്കുന്നതിൽ അധികാരികൾ കടുത്ത അവഗണന തുടരുകയാണ്. കലക്ടറേറ്റ് െകട്ടിടത്തിന് മുന്നിലെ ഒരു കാമറ മാത്രമാണ് ഇന്നും കണ്ണ് തുറന്നിരിക്കുന്നത്. ആലപ്പുഴ ബീച്ചിലും ഉൾനാടൻ ജലഗതാഗത ടൂറിസത്തിനും ഒക്കെയായി ആയിരക്കണക്കിന് വിദേശികളാണ് നഗരത്തിലെത്തുന്നത്. അസമയത്തെ നഗരനിരീക്ഷണത്തിനായി പൊലീസ് പട്രോളിങ് അല്ലാതെ നിലവിൽ ഒരു സംവിധാനവും ആലപ്പുഴക്കില്ല. രാത്രിയുടെ മറവിൽ ആക്രമണത്തിനിറങ്ങുന്നവർക്ക് നിരീക്ഷണ കാമറകൾ പ്രവർത്തിക്കാത്തത് കൂടുതൽ സൗകര്യമായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് നഗരമധ്യത്തിലെ സ്വർണക്കട കുത്തിത്തുറന്ന് 30 ലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ചത്. കടക്ക് പുറത്തേക്ക് നിരീക്ഷണ കാമറകൾ വെക്കാത്തതാണ് മോഷണം പെരുകാൻ കാരണം എന്ന് പറഞ്ഞ് കൈയൊഴിയുകയാണ് പൊലീസ് ചെയ്യുന്നത്. നെഹ്റു ട്രോഫി ജലമേളക്കായി ദിവസങ്ങൾ മാത്രമാണ് ഇനി ശേഷിക്കുന്നത്. വിദേശികളടക്കം ആയിരക്കണക്കിന് ആളുകളാണ് നഗരത്തിലെത്തുക. ഇൗ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവവും ആലപ്പുഴ നഗരത്തിലാണ് അരങ്ങേറുന്നത്. നഗരത്തിെല ബസ്സ്റ്റാൻഡ്, െറയിൽവേ സ്േറ്റഷൻ, ജനറൽ ആശുപത്രി തുടങ്ങി പ്രധാന സ്ഥലങ്ങളിൽ ഒന്നുംതെന്ന സുരക്ഷ നിരീക്ഷണ കാമറകൾ ഇല്ല. രണ്ട് വർഷം മുമ്പ് പൊലീസ് നവീകരണ ഫണ്ട് ഉപയോഗിച്ച് കലക്ടറേറ്റ്, സക്കരിയ ബസാർ, ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ സ്ഥാപിച്ച എട്ട് കാമറകളിൽ കലക്ടറേറ്റിന് മുന്നിലുള്ള ഒന്നുമാത്രമാണ് പ്രവർത്തിക്കുന്നത്. കാമറകൾ സ്ഥാപിച്ച ഇരുമ്പ് പൈപ്പുകൾ അടക്കം ഒടിഞ്ഞുവീണ സ്ഥലങ്ങളും ഉണ്ട്. കണ്ണുതുറക്കാത്ത കാമറകൾക്കുനേരെ അധികാരികൾ കണ്ണുതുറക്കും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story