Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോകകപ്പ്...

ലോകകപ്പ് ആവേശങ്ങളിലേക്കിറങ്ങി 'മാധ്യമം' സോക്കർ കാരവൻ

text_fields
bookmark_border
കൊച്ചി: ലോകകപ്പ് ആവേശത്തിന് ചന്തം ചാർത്തി 'മാധ്യമം' സോക്കർ കാരവൻ പര്യടനത്തിന് തുടക്കം. ഇഷ്ട ടീമിനായി ഗോളടിച്ചും കുഴക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകിയും പന്തുകൊണ്ട് മായാജാലം സൃഷ്ടിച്ചും ഫുട്ബാൾ പ്രേമികൾ കാരവന് ആവേേശാജ്ജ്വല സ്വീകരണം നൽകി. ചൊവ്വാഴ്ച രാവിലെ പത്തിന് ഇടപ്പള്ളിയിൽ ആരംഭിച്ച ആദ്യദിന പര്യടനം വൈകീട്ട് ഫോർട്ട്കൊച്ചിയിൽ അവസാനിച്ചു. പര്യടനം ബുധനാഴ്ച സമാപിക്കും. രാവിലെ 10ന് ഇടപ്പള്ളി ലുലു മാളിന് സമീപം പി.ടി. തോമസ് എം.എൽ.എ കാരവൻ ഫ്ലാഗ് ഓഫ് ചെയ്തു. മാധ്യമം സീനിയർ റീജനൽ മാനേജർ സി.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് വി.എ. സക്കീർ ഹുസൈൻ, എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി സുഗതൻ പി. ബാലൻ, കള്ളിയത്ത് ടി.എം.ടി പ്രതിനിധി ശരത് എന്നിവർ സംസാരിച്ചു. മാധ്യമം കോർപറേറ്റ് ബിസിനസ് മാനേജർ ടി.എസ്. സാജിദ് സ്വാഗതവും കൊച്ചി ബ്യൂറോ ചീഫ് പി.പി. കബീർ നന്ദിയും പറഞ്ഞു. കറുകപ്പള്ളി ജങ്ഷനിലെത്തിയ കാരവന് ഫുട്ബാൾ പ്രേമികൾ സ്വപ്നതുല്യമായ സ്വാഗതമാണ് ഒരുക്കിയത്. ഷാൻഗ്രില കൺവെൻഷൻ സ​െൻറർ വളപ്പിൽ ഷൂട്ടൗട്ട് മത്സരം ഹൈബി ഈഡൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊച്ചി നഗരസഭ സ്ഥിരം സമിതി ചെയർമാൻ പി.എം. ഹാരിസ് സംസാരിച്ചു. ഇരുപതിലധികം പേർ പങ്കെടുത്ത മത്സരത്തിൽ നാഷനൽ പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി കെ.എസ്. ഫസൽ മൂന്ന് കിക്കിലും ഗോൾ നേടി ഒന്നാം സ്ഥാനം നേടി. അഞ്ചുപേർ രണ്ടാം സമ്മാനത്തിനും അർഹരായി. കലൂർ മെട്രോ സ്റ്റേഷന് മുന്നിൽ കാരവനെ നഗരസഭ കൗൺസിലർ അരിസ്റ്റോട്ടിൽ, ദീപക് ജോയ് എന്നിവർ ചേർന്ന് സ്വീകരിച്ചു. കരിയർ ഇൻഫിനിറ്റി ഡയറക്ടർമാരായ കെ.പി. സോണി, ബിബിൻ ഫിലിപ്പോസ്, ബ്രാഞ്ച് മാനേജർ മിഥുൻ എന്നിവർ പങ്കെടുത്തു. മുപ്പതിലധികം പേർ പങ്കെടുത്ത ഷൂട്ടൗട്ടിൽ തൃശൂർ ഗുരുവായൂർ സ്വദേശി ജിതിൻ മൂന്നു ഗോൾ നേടി ഒന്നാം സ്ഥാനം നേടി. ലോകകപ്പ് ക്വിസ് മത്സരത്തിൽ സഹൽ സമ്മാനാർഹനായി. പള്ളുരുത്തി എസ്.ഡി.പി.വൈ സ്കൂളിലെത്തിയ കാരവനെ സ്വീകരിച്ചത് വിദ്യാർഥികളാണ്. ഷൂട്ടൗട്ട് മത്സരം കൗൺസിലർ തമ്പി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എസ്.ആർ. ശ്രീദേവി, മിസ്റ്റർ ഇന്ത്യ അശ്വിൻ ഷെട്ടി എന്നിവർ ഗോളടിച്ച് മികവുകാട്ടി. ഷൂട്ടൗട്ടിൽ ടിനോയിയും ക്വിസ് മത്സരത്തിൽ അനീബും ജഗ്ലിങ്ങിൽ അർജുനും സമ്മാനാർഹരായി. പൊതുജനങ്ങൾക്കായി നടത്തിയ ഷൂട്ടൗട്ട് മത്സരത്തിൽ ശ്രീരാജ് സമ്മാനാർഹനായി. ആദ്യദിന പ്രയാണം ഫോർട്ട്കൊച്ചിയിൽ സമാപിച്ചപ്പോൾ നാട്ടുകാർക്കൊപ്പം വിദേശ വിനോദ സഞ്ചാരികളും മത്സരങ്ങളിൽ പങ്കെടുത്തു. നാൽപതിലധികം പേർ പങ്കെടുത്ത ഷൂട്ടൗട്ട് മത്സരത്തിൽ എസ്.എച്ച് സി.എം.ഐ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി ക്രിസ്വിൻ, പട്ടാമ്പി സ്വദേശി കെ. അശോക്, ആലുവ എൻ.എ.ഡി സ്വദേശി അക്കു അക്ബർ, ഫോർട്ട്കൊച്ചി സ്വദേശി നവാസ് മുള്ളർ, സൗദി അറേബ്യയിൽനിന്ന് എത്തിയ ആമിർ എന്നിവർ സമ്മാനാർഹരായി. ഉത്സവച്ഛായയിൽ നടന്ന സമാപന സമ്മേളനവും മത്സരവും കൗൺസിലർ ഷൈനി മാത്യു ഉദ്ഘാടനം ചെയ്തു. സി.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കൗൺസിലർ സീനത്ത് റഷീദ്, വെറ്ററൻസ് ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് കെ.എം. ഹസൻ, വൈസ് പ്രസിഡൻറ് ക്യാപ്റ്റൻ മോഹൻദാസ്, ഫ്രണ്ട്സ് ക്ലബ് പ്രസിഡൻറ് പ്രഫ. ഷരീഫ് അലിസർ, ലോകകപ്പ് ചരിത്ര രചയിതാവ് വി.കെ. അബ്ദുകോയ എന്നിവർ സംസാരിച്ചു. ചീഫ് പ്രൂഫ് റീഡർ എം. സൂഫി മുഹമ്മദ് സ്വാഗതവും മട്ടാഞ്ചേരി ലേഖകൻ എം.എം. സലീം നന്ദിയും പറഞ്ഞു. ഇന്നത്തെ പര്യടനം ബുധനാഴ്ച രാവിലെ 10ന് എയർ ഇന്ത്യ എക്സ്പ്രസിന് മുന്നിൽനിന്ന് പര്യടനം കേരള ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി മുൻ ചെയർമാൻ ആൻറണി കൊട്ടാരം ഫ്ലാഗ് ഒാഫ് ചെയ്യും. കലൂർ ആസാദ് റോഡ് എൻ.എ.പി ജങ്ഷനിൽ 11ന് കോർപറേഷൻ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഗ്രേസി ജോസഫ്, മുൻ മേയർ ടോണി ചമ്മണി, ഡ്രീംസ് ക്ലബ് ഭാരവാഹികൾ, ഉച്ചക്ക് 12.30ന് സ​െൻറ് ആൽബർട്സ് സ്കൂളിൽ ഫുട്ബാൾ പരിശീലക സി.വി. സീന, 2.30ന് സ​െൻറ് തെരേസാസ് കോളജിൽ പി.എസ്.സി മുൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ എന്നിവർ കാരവനെ സ്വീകരിക്കും. വൈകീട്ട് നാലിന് മറൈൻഡ്രൈവിൽ സമാപനച്ചടങ്ങ് പ്രഫ. കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്യും. കെ.എഫ്.എ പ്രസിഡൻറ് കെ.എം.െഎ മേത്തർ പെങ്കടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story