Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2018 11:02 AM IST Updated On
date_range 4 July 2018 11:02 AM ISTഉലകനായകൻ ചേർത്തുപിടിച്ചു; രാകേഷിന് ജന്മസാഫല്യം
text_fieldsbookmark_border
ചാരുംമൂട്: സമൂഹമാധ്യമങ്ങളിൽ വൈറലായ പാട്ടിലൂടെ നൂറനാട് സ്വദേശി രാകേഷിന് ജന്മസാഫല്യം. ഉലകനായകൻ കമലഹാസൻ ചേർത്തുപിടിച്ച് അഭിനന്ദിച്ചപ്പോൾ രാകേഷിന് സേന്താഷാശ്രുക്കൾ നിയന്ത്രിക്കാനായില്ല. ഗായകൻ ശങ്കർ മഹാദേവെൻറ ഇടപെടലിലൂടെ ചെന്നൈയിലായിരുന്നു കൂടിക്കാഴ്ച. കമലഹാസൻ നായകനായി അഭിനയിച്ച വിശ്വരൂപം സിനിമയിലെ 'ഉന്നൈ കാണാതു നാൻ' എന്ന ഗാനമാണ് രാകേഷിനെ താരമാക്കിയത്. മരംവെട്ട് തൊഴിലാളിയായ രാേകഷ് ഒരാഴ്ച മുമ്പ് വിശ്രമവേളയിൽ പാടിയ ഗാനം സുഹൃത്ത് ഷമീർ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇത് ഷമീറിെൻറ സഹോദരി ഷമീന ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട കമലഹാസനാണ് ശങ്കർ മഹാദേവന് അയച്ചുകൊടുത്തത്. തുടർന്ന് ശങ്കർ മഹാദേവൻ രാകേഷിനെ വിളിച്ച് അഭിനന്ദിച്ചിരുന്നു. കൂടെ പാടാൻ ക്ഷണിക്കുന്നുവെന്നും ഡൽഹിയിൽ വരുമ്പോൾ നേരിൽ കാണാമെന്നും പറഞ്ഞത് അംഗീകാരമായി രാകേഷ് കരുതുന്നു. പാട്ടുകേട്ട ഗോപി സുന്ദർ ഈ ശബ്ദം എനിക്ക് വേണമെന്നും ഇയാളെ കണ്ടെത്താൻ സഹായിക്കണമെന്നും ഫേസ്ബുക്കിൽ കുറിച്ചു. ബാലഭാസ്കർ, രാധിക നാരായണൻ, പന്തളം ബാലൻ തുടങ്ങിയവരും അഭിനന്ദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story