Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊലപാതകികൾക്ക്​...

കൊലപാതകികൾക്ക്​ മാതൃകപരമായ ശിക്ഷ ഉറപ്പാക്കുക ^എ.​െഎ.ഡി.എസ്​.ഒ

text_fields
bookmark_border
കൊലപാതകികൾക്ക് മാതൃകപരമായ ശിക്ഷ ഉറപ്പാക്കുക -എ.െഎ.ഡി.എസ്.ഒ കൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.െഎ പ്രവർത്തകൻ അഭിമന്യുവി​െൻറ കൊലപാതകികൾക്ക് മാതൃകപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് എ.െഎ.ഡി.എസ്.ഒ സംസ്ഥാന പ്രസിഡൻറ് ബിനു ബേബി അഭിപ്രായപ്പെട്ടു. ഇതര സംഘടനകളുെട ജനാധിപത്യാവകാശങ്ങൾ കൈയൂക്കി​െൻറ ബലത്തിൽ നിഷേധിക്കുന്നവരെ ഒറ്റപ്പെടുത്തേണ്ടതി​െൻറ അനിവാര്യതയാണ് ഇൗ കൊലപാതകം വെളിവാക്കുന്നതെന്ന് അദ്ദേഹം വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. യു.ജി.സി നിയമം റദ്ദാക്കി ഉന്നതവിദ്യാഭ്യാസ കമീഷൻ രൂപവത്കരിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം വിദ്യാഭ്യാസരംഗം സമ്പൂർണമായി കേമ്പാളവത്കരിക്കാനാണെന്നും അത് അക്കാദമിക നിലവാരം കെടുത്തുമെന്നും അതിനാൽ യു.ജി.സി പിരിച്ചുവിടാൻ തീരുമാനിച്ചുകൊണ്ടുള്ള കരട് നിയമം റദ്ദ് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story