Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2018 10:29 AM IST Updated On
date_range 3 July 2018 10:29 AM ISTബൈപാസ് പൂർത്തീകരണം: സമയം നീട്ടില്ല -മന്ത്രി ജി. സുധാകരൻ
text_fieldsbookmark_border
ആലപ്പുഴ: ദേശീയപാത ബൈപാസ് നിർമാണത്തിെൻറ പൂർത്തീകരണ തീയതി ആഗസ്റ്റ് 31നുശേഷം നീട്ടുന്ന പ്രശ്‌നമേയില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ വ്യക്തമാക്കി. ഇനി ഇതുസംബന്ധിച്ച് അവലോകനയോഗവും ഉണ്ടാകില്ല. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ദേശീയപാത ബൈപാസ് നിർമാണ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുവദിച്ച സമയത്തേക്കാൾ 10 മാസം കൂടുതൽ നൽകിയിട്ടുണ്ട്. തൊഴിൽതർക്കമോ നോക്കുകൂലി വിവാദമോ ഉണ്ടായിരുന്നില്ല. റെയിൽേവയുടെ ഭാഗത്തുനിന്നുള്ള അപാകതക്ക് ജനങ്ങൾ കുറ്റക്കാരാകേണ്ടതില്ല. പദ്ധതിയുടെ പ്രവർത്തനങ്ങളിൽ ചില മാറ്റങ്ങൾ ഉൾപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി. ജനകീയ ആവശ്യം കണക്കിലെടുത്ത് അപാകത പരിഹരിച്ച് സബ് വേ, റോഡ് എന്നിവ നിർമിക്കാൻ മന്ത്രി നിർദേശിച്ചു. ഓടയുടെ നിർമാണംമൂലം തടസ്സപ്പെട്ട സമീപവാസികളുടെ വീടുകളിലേക്കുള്ള പ്രവേശനം സുഗമമാക്കും. നിലവിലെ കരാറിൽ ഇല്ലാത്തയിടങ്ങളിലും സ്ലിപ് റോഡുകൾ, സർവിസ് റോഡുകൾ, ഓടകൾ എന്നിവ നിർമിക്കും. കളർകോട്, കൊമ്മാടി എന്നീ പ്രധാന കവലകൾ ശാസ്ത്രീയമായി പുനർനിർമിക്കും. കോസ്റ്റൽ ഹൈവേയും സർവിസ് റോഡും ചേരുന്ന ജങ്ഷൻ ശാസ്ത്രീയമായി രൂപകൽപന ചെയ്യാനും തീരുമാനമായി. ഇതിനാവശ്യമായ കരാറിനായി േചഞ്ച് ഓഫ് സ്‌കോപ് നൽകാനും നിർദേശിച്ചിട്ടുണ്ട്. 3.2 കിലോമീറ്റർ എലിവേറ്റഡ് ഹൈവേ ഉൾെപ്പടെ 6.8 കിലോമീറ്റർ നീളമുള്ള ബൈപാസ് നിർമാണം 2017 സെപ്റ്റംബറിൽ തീരേണ്ടതായിരുന്നു. പലവിധ കാരണങ്ങളാൽ ഇത് പിന്നീട് കഴിഞ്ഞ േമയ് 28 വരെ നീട്ടിനൽകിയെങ്കിലും പൂർത്തിയായില്ല. നവംബർ 27 വരെ വീണ്ടും കാലാവധി നീട്ടിനൽകണമെന്ന അപേക്ഷ ചീഫ് എൻജിനീയർ അനുവദിച്ചിട്ടില്ല. ഇതിൽ എലിവേറ്റഡ് ഹൈവേ ഒഴികെയുള്ള ഭാഗങ്ങളിലെ നിർമാണം അന്തിമഘട്ടത്തിലാണ്. എലിവേറ്റഡ് ഹൈവേയിൽ ബാപ്പു വൈദ്യർ, കുതിരപ്പന്തി എന്നിവിടങ്ങളിലെ റയിൽവേ മേൽപാലത്തിെൻറ പണിയാണ് അവശേഷിക്കുന്നത്. മേൽപാലത്തിെൻറ രൂപരേഖക്ക് അംഗീകാരം ലഭിച്ചെങ്കിലും നിർമാണത്തിൽ വരുത്തേണ്ട നടപടികളിൽ ചില മാറ്റങ്ങൾ നിർദേശിച്ചതിനാൽ വീണ്ടും െറയിൽവേ സേഫ്റ്റി കമീഷണർക്ക് സമർപ്പിച്ചിരിക്കുകയാണ്. രണ്ട് മേൽപാലങ്ങൾക്കുമായി വേണ്ടിവരുന്ന പ്രത്യേക സ്റ്റീൽ ലഭ്യമല്ലെന്നാണ് കരാറുകാരുടെ പ്രധാനവാദം. വർഷങ്ങൾക്കുമുമ്പേയുള്ള കരാറായിട്ടും ഇതൊന്നും സജ്ജമാക്കാൻ കഴിഞ്ഞില്ലെന്നതിനാൽ ഇക്കാര്യം അംഗീകരിക്കാനാവില്ലെന്നതാണ് അധികൃത നിലപാട്. എ.എം. ആരിഫ് എം.എൽ.എ, കലക്ടർ എസ്. സുഹാസ്, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story