Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലീഗൽ എയ്ഡ് അവാർഡ്...

ലീഗൽ എയ്ഡ് അവാർഡ് ^2018 കുസാറ്റിന്

text_fields
bookmark_border
ലീഗൽ എയ്ഡ് അവാർഡ് -2018 കുസാറ്റിന് കൊച്ചി: ദേശീയതലത്തിൽ മികച്ച ലീഗൽ എയിഡ് ക്ലിനിക്കുകൾക്ക് ഏർപ്പെടുത്തിയ 'ലീഗൽ എയിഡ് അവാർഡ് -2018' കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ നിയമസഹായ ക്ലിനിക്കിന്. സാമൂഹികനീതി, നിയമ സഹായം എന്നീ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്കാണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. അഖിലേന്ത്യ നിയമ അധ്യാപക കോൺഗ്രസ്, യൂത്ത് ഫോർ ഹ്യൂമൻറ്റൈറ്റ്സ്, ഇന്ത്യ നോളഡ്ജ് സ്റ്റഡീസ് എന്നീ എൻ.ജി.ഒ സംരംഭങ്ങളും സംയുക്തമായാണ് ഈ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. ന്യൂഡൽഹിയിലെ ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ദേശീയ കോൺഫറൻസിൽ പുരസ്കാരം സമ്മാനിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story