Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2018 10:29 AM IST Updated On
date_range 3 July 2018 10:29 AM ISTമാനേജ്മെൻറ് പഠനം തൊഴിൽദാതാക്കളെ സൃഷ്ടിക്കുന്നതാകണം
text_fieldsbookmark_border
കൊച്ചി: തൊഴിലന്വേഷികളെയല്ല, തൊഴിൽ ദാതാക്കളെ സൃഷ്ടിക്കുന്നതിലാണ് മാനേജ്മെൻറ് പഠന മേഖല ശ്രദ്ധ ചെലുത്തേണ്ടതെന്ന് കൊച്ചി മെേട്രാ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ്. കൊച്ചിൻ സർവകലാശാലയിലെ സ്കൂൾ ഓഫ് മാനേജ്മെൻറ് സ്റ്റഡീസിൽ 2018-'19 അധ്യയന വർഷത്തെ എം.ബി.എ േപ്രാഗ്രാമിെൻറ ആറുദിവസത്തെ ഓറിയേൻറഷൻ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാക്കൽറ്റി ഓഫ് സോഷ്യൽ സയൻസ് ഡീൻ ഡോ. എം. ഭാസി, സ്കൂൾ ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് ഡയറക്ടർ ഡോ. ഡി. മാവൂത്ത്, േപ്രാഗ്രാം കോഓഡിനേറ്റർമാരായ ഡോ. മനു മെൽവിൻ, ഡോ. ദേവി സൗമ്യജ എന്നിവർ സംസാരിച്ചു. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം -ഫ്രറ്റേണിറ്റി മൂവ്മെൻറ് കൊച്ചി: മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ ഇടുക്കി ജില്ല കമ്മിറ്റി അംഗമായ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരായ കാമ്പസ് ഫ്രണ്ട് പ്രവർത്തകരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് ആവശ്യപ്പെട്ടു. കാമ്പസുകളിലെ അക്രമരാഷ്ട്രീയവും പരസ്പര വിദ്വേഷങ്ങളും വിദ്യാർഥി സംഘടനകൾക്കും പൊതുസമൂഹത്തിനും നഷ്ടങ്ങൾ മാത്രമാണ് സമ്മാനിച്ചിട്ടുള്ളത്. കാമ്പസ് രാഷ്ട്രീയത്തിെൻറ ക്രിമിനൽവത്കരണത്തിനെതിരിൽ ജനാധിപത്യപരമായ ജാഗ്രത പാലിക്കാൻ എല്ലാവർക്കും സാധിക്കേണ്ടതുണ്ടെന്നും ഫ്രറ്റേണിറ്റി മൂവ്മെൻറ് ആവശ്യപ്പെട്ടു. അഭിമന്യുവിെൻറ കൊലപാതകത്തിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തി. കലാലയങ്ങളെ കൊലാലയങ്ങളാക്കരുത് -വെൽഫെയർ പാർട്ടി കൊച്ചി: പരസ്പര ബഹുമാനത്തിെൻറയും ജനാധിപത്യത്തിെൻറയും ശബ്ദമാണ് കാമ്പസുകളിൽനിന്ന് ഉയരേണ്ടതെന്നും അക്രമം ഉയർത്തുന്ന ശക്തികളെ നിരാകരിക്കണമെന്നും വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു. മഹാരാജാസ് കോളജിലെ വിദ്യാർഥിയുടെ കൊലപാതകം അപലപനീയമാണ്. വിദ്യാർഥികൾ തമ്മിലെ നിസ്സാര പ്രശ്നങ്ങളെ ഭീകരമാക്കി പുറത്തുനിന്നുള്ള ശക്തികൾ കാമ്പസിൽ ഇടപെട്ടതാണ് മഹാരാജാസിൽ കണ്ടത്. അക്രമ രാഷ്ട്രീയത്തെ കാമ്പസുകളിൽനിന്ന് പിഴുതെറിയേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു. കൊലക്ക് പിന്നിലെ മുഴുവൻ സംഭവങ്ങളെപ്പറ്റിയും വിശദമായി അന്വേഷിക്കണമെന്നും പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പാർട്ടി ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ജ്യോതിവാസ് പറവൂർ, ജനറൽ സെക്രട്ടറി ശംസുദ്ദീൻ എടയാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story