Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2018 11:05 AM IST Updated On
date_range 2 July 2018 11:05 AM ISTജലാശയങ്ങൾ വൃത്തിയാക്കാൻ ജനകീയ കൂട്ടായ്മ വേണം -മന്ത്രി തോമസ് ഐസക്
text_fieldsbookmark_border
മുഹമ്മ: ജനകീയ കൂട്ടായ്മയിലൂടെ ജലാശയങ്ങൾ വൃത്തിയാക്കണമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. മുഹമ്മയെ മാതൃക തണ്ണീര്‍ത്തടമാക്കാനുള്ള മുഹമ്മോദയം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോടുകളും കുളങ്ങളും മാലിന്യം വലിച്ചെറിയുന്ന കുപ്പത്തൊട്ടികളാക്കുന്ന ശീലം മാറ്റിയേ തീരൂ. വീടുകളിലെ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് അതത് പഞ്ചായത്തുകളില്‍ സംസ്‌കരിക്കണം. ആലപ്പുഴ നഗരത്തില്‍ 30 ശതമാനം വീടുകളില്‍ മാത്രമാണ് ശരിയായ രീതിയില്‍ നിർമിച്ചിട്ടുള്ള സെപ്റ്റിക് ടാങ്കുകളുള്ളൂ. മറ്റുള്ളവയില്‍നിന്ന് മാലിന്യങ്ങള്‍ തോടുകളിലേക്കും മറ്റു കുടിവെള്ള സ്രോതസ്സുകളിലേക്കും ഒലിച്ചിറങ്ങുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ജനങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാലിന്യനിര്‍മാര്‍ജന രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി പി. തിലോത്തമന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. മായാമജു സമ്മാനവിതരണം നിര്‍വഹിച്ചു. ഡോ. പ്രിയദര്‍ശനന്‍ ധര്‍മരാജന്‍, ഷീന സനല്‍കുമാര്‍, ജമീല പുരുഷോത്തമന്‍, കൊച്ചുത്രേസ്യ ജെയിംസ്, സി.ബി. ഷാജികുമാര്‍, ഡി. സതീശന്‍, സിന്ധു രാജീവ്, എസ്.ടി. റെജി എന്നിവര്‍ സംസാരിച്ചു. ജെ. ജയലാല്‍ സ്വാഗതവും ടി.ഡി. ജോജോ നന്ദിയും പറഞ്ഞു. കുമരകം എസ്.കെ.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികള്‍ തെരുവുനാടകം അവതരിപ്പിച്ചു. ചെറുകിട സംരംഭകർക്ക് ഇൻഷുറൻസ് ആലപ്പുഴ: സൂക്ഷ്മ ചെറുകിട സംരംഭകർക്ക് ഇൻഷുറൻസ് സ്കീം ഫോർ എം.എസ്.എം.ഇ എന്ന പേരിൽ ഇൻഷുറൻസ് ഏർപ്പെടുത്തും. കേന്ദ്രസർക്കാറിെൻറ സോഷ്യൽ സെക്യൂരിറ്റി പ്രധാൻമന്ത്രി ജീവൻ ജ്യോതി ബീമായോജനയുടെയും എൽ.ഐ.സിയുടെ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയുമായി സംയോജിച്ചാണ് നടപ്പാക്കുന്നത്. അപേക്ഷിക്കാനുള്ള യോഗ്യത: വ്യവസായ വകുപ്പ് രജിസ്േട്രഷൻ ഉണ്ടായിരിക്കണം. മിനിമം രണ്ട് തൊഴിലാളികൾ ജോലി ചെയ്യുന്ന യൂനിറ്റായിരിക്കണം. അപേക്ഷ നൽകുന്ന തീയതിക്കുമുമ്പ് തുടർച്ചയായി മൂന്നുവർഷം പ്രവർത്തിച്ച യൂനിറ്റായിരിക്കണം. പ്രായപരിധി 18-50. െപ്രാൈപ്രറ്റർഷിപ്പ് ആയിരിക്കണം. കൂടുതൽ വിവരത്തിന് താലൂക്ക് വ്യവസായ ഓഫിസുമായും ജില്ല വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടണം. ഫോൺ: ജില്ല വ്യവസായകേന്ദ്രം ആലപ്പുഴ (0477 2251272, 9496333376), ചേർത്തല താലൂക്ക് വ്യവസായ ഓഫിസ് (8921338798), അമ്പലപ്പുഴ (9447859939), ചെങ്ങന്നൂർ (9495551039), മാവേലിക്കര (9497338750), കുട്ടനാട് (9447565955), കാർത്തികപ്പള്ളി (9446379623). ഭരണപരിഷ്കാര കമീഷൻ യോഗം 17ന് ആലപ്പുഴ: ഭരണപരിഷ്കാര കമീഷൻ യോഗം ഇൗമാസം 17ന് രാവിലെ പത്തിന് ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരും. 'പൗരകേന്ദ്രീകൃത സേവനങ്ങൾ' എന്ന വിഷയത്തിൽ ഭരണപരിഷ്കാര കമീഷൻ പൊതുജനങ്ങളിൽനിന്ന് വാദം കേൾക്കും. സർക്കാർ ഓഫിസുകളുടെ പ്രവർത്തനരീതി, ലഭിക്കുന്ന സേവനങ്ങൾ, കാര്യക്ഷമത സംബന്ധിച്ച അഭിപ്രായം, പൊതുജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാക്കാൻ ഏർപ്പെടുത്തിയ സംവിധാനങ്ങൾ, പരാതിപരിഹാര സംവിധാനങ്ങൾ വിവരാവകാശനിയമത്തിെൻറയും സേവനാവകാശ നിയമത്തിെൻറയും ഫലപ്രാപ്തി തുടങ്ങിയവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാമെന്ന് കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story