Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസാധു സംരക്ഷണ സംഘം...

സാധു സംരക്ഷണ സംഘം യുവതികളുടെ വിവാഹം നടത്തി

text_fields
bookmark_border
കൃഷ്ണപുരം: പായിക്കുഴി അൻസാറുൽ മുസ്ലിമീൻ സാധു സംരക്ഷണ സംഘം പത്താമത് വാർഷികത്തി​െൻറ ഭാഗമായി നാല് യുവതികളുടെ വിവാഹം നടത്തി. സംഘടന ഇതുവരെ 52 യുവതികൾക്ക് മംഗല്യഭാഗ്യമൊരുക്കിയിരുന്നു. മരുതവന ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. എ.എം.എസ് പ്രസിഡൻറ് സത്താർ ചൈനീസ്വില്ല അധ്യക്ഷത വഹിച്ചു. കുടിവെള്ള പദ്ധതി, ചികിത്സ ധനസഹായം, ഭൂമിയുടെ പ്രമാണം കൈമാറൽ, മെറിറ്റ് അവാർഡ് എന്നിവയുടെ വിതരണവും നടന്നു. ആർ. രാമചന്ദ്രൻ എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് അയ്യാണിക്കൽ മജീദ്, സി.ആർ. മഹേഷ്, എസ്.എം. ഇക്ബാൽ, എൻ. രവി, സി.എ. അൻഷാദ്, ആർ.ഡി. പദ്മകുമാർ, അൻസാർ എ. മലബാർ, അബ്ബ മോഹൻ, നവാസ് വലിയവീട്ടിൽ, മെഹർഖാൻ ചേന്നല്ലൂർ, ജവാദ്, ഇസ്സുദ്ദീൻ, സിയാദ് വലിയവീട്ടിൽ, നിസാം കണ്ടത്തിൽ, നൗഷാദ് സഫാസ്, നസീർ അസ്ലം തുടങ്ങിയവർ സംസാരിച്ചു. എരൂർ ഷംസുദ്ദീൻ മദനി, സിറാജുദ്ദീൻ ബാഖവി എന്നിവർ വിവാഹകർമത്തിന് നേതൃത്വം നൽകി. മികച്ച വിജയം നേടിയവരെ അനുമോദിച്ചു വള്ളികുന്നം: വള്ളികുന്നം കന്നിമേൽ 1801ാം നമ്പർ എൻ.എസ്.എസ് കരയോഗത്തി​െൻറ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, എ വൺ നേടിയ വിദ്യാർഥികൾക്ക് എൻഡോവ്മ​െൻറ് നൽകി അനുമോദിച്ചു. കന്നിമേൽ എൻ.എസ്.എസ് കരയോഗം പ്രസിഡൻറ് കറ്റ കളീക്കതിൽ അരവിന്ദാക്ഷൻ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കെ.ജി. വാസുദേവൻ പിള്ള സ്വാഗതം പറഞ്ഞു. എ പ്ലസ്, എ വൺ നേടിയ വിദ്യാർഥികളായ നിഖില ചന്ദ്രൻ, എസ്. മാളവിക എന്നിവർ എൻഡോവ്മ​െൻറ് ഏറ്റുവാങ്ങി. ബിസിനസ് ചെങ്ങന്നൂരിൽ ഐ.എ.എസ് അക്കാദമി ചെങ്ങന്നൂർ: മധ്യതിരുവിതാംകൂറുകാരുടെ സിവിൽ സർവിസ് സ്വപ്നങ്ങൾക്ക് ചിറക് വിരിയിക്കാൻ ചെങ്ങന്നൂരിൽ ഐ.എ.എസ് അക്കാദമിക്ക് തുടക്കമായി. വെൻസെക് -കേരള സമാജം ബംഗളൂരു ഐ.എ.എസ് അക്കാദമിയാണ് ചെങ്ങന്നൂരിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. 2011 മുതൽ 94 പേരെ സിവിൽ സർവിസ് പരീക്ഷകളിൽ ഉയർന്ന റാങ്കുകളോടെ വിജയിപ്പിച്ചിട്ടുണ്ട്. പത്ത് വർഷമായി ചെങ്ങന്നൂരി​െൻറ സമസ്ത മേഖലയിലും നിറസ്സാന്നിധ്യമായ വെൻസെക് ചാരിറ്റബിൾ സൊസൈറ്റിയുമായി കൈകോർത്താണ് വെൻസെക് -കേരള സമാജം ബംഗളൂരു ഐ.എ.എസ് അക്കാദമി പ്രവർത്തനം ആരംഭിക്കുന്നത്. ഇത്തവണ 24 പേരാണ് ഉയർന്ന റാങ്കുകളോടെ അക്കാദമിയിൽനിന്ന് വിജയിച്ചത്. െഎ.ആർ.എസ് ഉദ്യോഗസ്ഥനായിരുന്ന പി. ഗോപകുമാറി​െൻറ നേതൃത്വത്തിൽ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള സിവിൽ സർവിസ് ഉദ്യോഗസ്ഥർക്ക് പുറെമ, ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച സിവിൽ സർവിസ് പരിശീലകരുമാണ് ഇവിടെ പരിശീലനം നൽകുന്നത്. മികച്ച ലൈബ്രറി, മികവുറ്റ ഇൻറർവ്യൂ പാനൽ, വ്യത്യസ്തമായ മേഖലകളിൽ പ്രശസ്തരായ വ്യക്തികളുടെ മേൽനോട്ടത്തിലുള്ള കൗൺസലിങ് എന്നിവയുണ്ട്. ചെറിയ ഫീസിലൂടെ ഭാരതത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള ചെറുപ്പക്കാരുടെ സിവിൽ സർവിസ് സ്വപ്നങ്ങൾക്ക് കരുണയും കരുത്തും സമ്മാനിക്കുകയാണ് കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നത്. ഫോൺ: 99477 98585, 99951 59648, 75103 04896.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story