Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2018 5:38 AM GMT Updated On
date_range 2018-01-31T11:08:59+05:30അഖില കേരള മാനേജ്മെൻറ് ഫെസ്റ്റ് പുന്നപ്ര കേപ്പിൽ
text_fieldsആലപ്പുഴ: കേപ്പിെൻറ കീഴിലുള്ള പുന്നപ്രയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ആൻഡ് ടെക്നോളജി, ട്രാവൻകൂർ ചേംബർ ഓഫ് കോമേഴ്സുമായി ചേർന്ന് 'വിധാരൻ 2കെ17-18' എന്ന പേരിൽ അഖില കേരള മാനേജ്മെൻറ് ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് കോളജ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിൽ നടക്കുന്ന പരിപാടിയിൽ സംസ്ഥാനത്തെ നൂറോളം പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് 500ഓളം വിദ്യാർഥികൾ പങ്കെടുക്കും. രാവിലെ 9.30ന് മാനേജ്മെൻറ് ഫെസ്റ്റ് കലക്ടർ ടി.വി. അനുപമ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനം കേപ്പ് ഡയറക്ടർ ഡോ. ആർ. ശശികുമാർ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി രണ്ടിന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങൾ ഒരുക്കിയിട്ടുണ്ട്. വിജയികളാകുന്ന വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനമായി നൽകുന്നത്. വാർത്ത സമ്മേളനത്തിൽ ഐ.എം.ടി ഡയറക്ടർ കെ.എസ്. ദീപ, ഡോ. എം.കെ. പ്രശാന്ത്, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ അശോക് കുമാർ, വിധാരൺ കൺവീനർ അരുൺകുമാർ, കോഓഡിനേറ്റർമാരായ യേശുദാസ്, ജാക്സൺ, റോഫിറ്റ് പോൾ എന്നിവർ പങ്കെടുത്തു.
Next Story