Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2018 5:38 AM GMT Updated On
date_range 31 Jan 2018 5:38 AM GMTആലപ്പുഴയിലും വീടുകളിൽ സ്റ്റിക്കർ പതിക്കൽ
text_fieldsbookmark_border
മാന്നാർ: സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയ വീടുകളുടെ ജനൽച്ചില്ലുകളിൽ സ്റ്റിക്കർ പതിപ്പിച്ച സംഭവം ആലപ്പുഴയിലും കാണപ്പെട്ടു. മാന്നാർ സ്റ്റോർ ജങ്ഷനിലെ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് സമീപം അഞ്ച് കുടുംബം താമസിക്കുന്ന കെട്ടിട സമുച്ചയത്തിലാണ് ചൊവ്വാഴ്ച രാവിലെ കറുത്ത സ്റ്റിക്കർ ജനലിൽ കണ്ടത്. കുരട്ടിക്കാട് വാഹിദ മൻസിലിൽ ഷംസുദ്ദീെൻറ ഇരുനില കെട്ടിടത്തിെൻറ കോണിയുടെ ഭാഗത്തും പിൻവശങ്ങളിെല ജനലുകളിലുമാണ് സ്റ്റിക്കർ പതിച്ചത്. രാവിലെ കുട്ടികൾ ടി.വിയിൽ വീടുകളിൽ സ്റ്റിക്കർ പതിക്കുന്ന വാർത്തകൾ കണ്ടശേഷം പരിശോധിച്ചപ്പോഴാണ് സ്റ്റിക്കർ കണ്ടത്. മറ്റൊരു താമസക്കാരിയായ ഷാനുവിെൻറ ഭാര്യ ഷഫീന കെട്ടിടത്തിെൻറ ചുറ്റുപാടും നോക്കിയപ്പോൾ പിന്നിലെ ജനൽ ഗ്ലാസിൽ കറുത്ത സ്റ്റിക്കർ കണ്ടെത്തി. ഉടൻ പൊലീസിൽ അറിയിച്ചതിനെത്തുടർന്ന് എസ്.ഐ കെ. ശ്രീജിത്തിെൻറ നേതൃത്വത്തിൽ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടികളുള്ള വീടുകളിലാണ് ഇത്തരത്തിെല അടയാളം കാണുന്നതെന്നാണ് പൊലീസിെൻറ നിഗമനം. തിരക്കേറിയ സ്ഥലങ്ങൾക്കുസമീപമാണ് അടയാളം കണ്ടെത്തിയെതന്നത് ജനങ്ങളെ ആശങ്കാകുലരാക്കി. അപരിചിതർ, ഭിക്ഷാടകർ എന്നിവരെ ശ്രദ്ധിക്കണമെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story