Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2018 10:59 AM IST Updated On
date_range 31 Jan 2018 10:59 AM IST'ഗാന്ധിജിയെ കൊന്നവർക്ക് ഗാന്ധിസത്തെ ഇല്ലാതാക്കാൻ കഴിയില്ല'
text_fieldsbookmark_border
ആലപ്പുഴ: ഗാന്ധിജിയെ വെടിവെച്ച് കൊന്നവർക്ക് ഗാന്ധിസത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. ജയപ്രകാശ്. ഗാന്ധി ദർശൻ സമിതി ജില്ല കമ്മിറ്റി സംഘടിപ്പിച്ച മാനവ സൗഹാർദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് സാദത്ത് ഹമീദ് അധ്യക്ഷത വഹിച്ചു. കാവിൽ നിസാം. റഷീദ് നൈനാരേത്ത്, അംജദ് ഖാൻ, സി.കെ. വിജയകുമാർ, ഡോ. രാജേഷ്, പി.ബി. രാഘവൻ പിള്ള, മറ്റത്തിൽ രവി, തുമ്പോലിൽ ജയചന്ദ്രൻ, ഷൗക്കത്ത് വള്ളികുന്നം, എസ്. പ്രഭുകുമാർ, എം.പി. മധു, പി.എം. ജോസി, പി.എസ്. നായർ, എൻ. ശിവദാസ്, സബീന, ലതമ്മ, കെ.സി. വേണുഗോപാൽ എന്നിവർ സംസാരിച്ചു. മണിയമ്പള്ളി പാലം പുനർനിർമാണം ഇന്ന് ആരംഭിക്കും വടുതല: നദ്വത്ത് നഗർ മണിയമ്പള്ളി പാലത്തിെൻറ പുനർനിർമാണത്തിന് ബുധനാഴ്ച തുടക്കമാകും. പഴയ പാലം പൂർണമായും പൊളിച്ചുനീക്കലാണ് ആദ്യം ചെയ്യുക. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഫണ്ടിൽനിന്ന് 1.08 കോടി രൂപയാണ് പാലം നിർമാണത്തിന് അനുവദിച്ചിരിക്കുന്നത്. നാലുമാസത്തിനുള്ളിൽ പാലം നിർമാണം പൂർത്തിയാക്കാനാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. അതുവരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ സമാന്തര പാതകളിലൂടെ പോകണം. കാൽനടക്കാർക്ക് പോകാൻ പാലത്തിന് സമീപം മൺചിറ സ്ഥാപിച്ചിട്ടുണ്ട്. പാലം നിർമാണത്തോടനുബന്ധിച്ച് വടുതല ജങ്ഷൻ മുതൽ കുടപുറം കവല വരെയുള്ള മൂന്നു കിലോമീറ്റർ റോഡ് നവീകരണവും നടത്തുന്നുണ്ട്. 50 വർഷത്തോളം പഴക്കമുള്ളതാണ് പാലം. ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളും യാത്രക്കാരുമാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. പാലം അപകടാവസ്ഥയിലാണെന്നുള്ള നാട്ടുകാരുടെ ഏറെ നാളത്തെ പരാതിയെ തുടർന്നാണ് പുനർനിർമാണത്തിന് അനുമതി ലഭിച്ചത്. പൂച്ചാക്കൽ പഴയപാലം പുനർനിർമാണത്തിനൊപ്പം മണിയമ്പള്ളി പാലം നിർമാണവും പ്രഖ്യാപിച്ചതാണ്. പൂച്ചാക്കൽ പാലം നിർമാണം പൂർത്തിയായി മാസങ്ങൾക്കുശേഷമാണ് മണിയമ്പള്ളി പാലം നിർമാണം തുടങ്ങുന്നത്. നിർമാണ കരാർ നൽകലുമായും പാലത്തിന് സമീപത്തുകൂടി പോകുന്ന ശുദ്ധജല വിതരണ പൈപ്പ് നീക്കുന്നതുമായും ബന്ധപ്പെട്ട് നിർമാണം തുടങ്ങുന്നത് വൈകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story