Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകണക്ടിങ് പീപ്പിള്‍...

കണക്ടിങ് പീപ്പിള്‍ മെഗാ ക്യാമ്പ് ഇന്ന്

text_fields
bookmark_border
കുട്ടനാട്: സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെടുന്ന മുഴുവന്‍ ജനങ്ങൾക്കും നിയമപരിരക്ഷ നല്‍കുക എന്ന ലക്ഷ്യത്തില്‍ ലീഗല്‍ സർവിസസ് അതോറിറ്റി ആരംഭിച്ചിരിക്കുന്ന കണക്ടിങ് പീപ്പിള്‍ മെഗാ ക്യാമ്പ് ബുധനാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് നാലുവരെ എടത്വ സ​െൻറ് അലോഷ്യസ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. എടത്വ പഞ്ചായത്തിലെ 15 വാര്‍ഡുകളില്‍ സ​െൻറ് അലോഷ്യസ് കോളജിലെ എൻ.എസ്.എസ്, എൻ.സി.സി വളൻറിയർമാര്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടെ വീടുകള്‍ കയറി പ്രശ്‌നങ്ങള്‍ പഠിക്കുകയും വിവിധ സ്ഥാപനങ്ങളില്‍ പരാതികളോ, അപേക്ഷകളോ നല്‍കിയിട്ടും പരിരക്ഷ കിട്ടാതെ കിടക്കുന്ന പ്രശ്‌നങ്ങള്‍ പരാതിയായി എഴുതി വാങ്ങി അദാലത്തില്‍ പരിഹരിക്കുകയുമാണ് ചെയ്യുന്നത്. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും പദ്ധതി നടപ്പിലാക്കും. വിവിധ ഡിപ്പാര്‍ട്മ​െൻറുകളിലെ ഉദ്യോഗസ്ഥര്‍ ക്യാമ്പില്‍ പങ്കെടുക്കും. ഇതിനോടനുബന്ധിച്ച് സര്‍ക്കാര്‍ ക്ഷേമ പദ്ധതികളെ കുറിച്ച് വിവിധ ഉദ്യോഗസ്ഥരുമായി നേരിട്ട് ബന്ധപ്പെട്ട് സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനും അവസരം ഒരുക്കിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story