Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'സമ്പത്തല്ല ആരോഗ്യമാണ് ...

'സമ്പത്തല്ല ആരോഗ്യമാണ് പ്രധാനം': മിനി മാരത്തണ്‍ സംഘടിപ്പിച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിയുടെയും യുവജന കൂട്ടായ്മയുടെയും ആഭിമുഖ്യത്തില്‍ 'സമ്പത്തല്ല ആരോഗ്യമാണ് പ്രധാനം' പ്രമേയത്തിൽ മിനി മാരത്തണ്‍ സംഘടിപ്പിച്ചു. എല്‍ദോ എബ്രഹാം എം.എല്‍.എ ഫ്ലാഗ് ഒാഫ് ചെയ്തു. ആസാദ് ലൈബ്രറിയുടെ മുന്നില്‍നിന്ന് ആരംഭിച്ച് പി.ഒ ജങ്ഷന്‍ ചുറ്റി ലൈബ്രറിയിൽത്തന്നെ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം പായിപ്ര പഞ്ചായത്ത് പ്രസിഡൻറ് ആലീസ് കെ. ഏലിയാസ് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം എന്‍. അരുണ്‍ വിജയികള്‍ക്ക് സമ്മാനം നൽകി. ലൈബ്രറി പ്രസിഡൻറ് ഇ.എ. ഹരിദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആക്ടിങ് പ്രസിഡൻറ് പായിപ്ര കൃഷ്ണന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എം. ഗോപി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി. ഇബ്രാഹീം, മുന്‍ പഞ്ചായത്ത് പ്രസിഡൻറുമാരായ ഒ.കെ. മോഹനന്‍, പി.എ. ബഷീര്‍, മാത്യൂസ് വര്‍ക്കി, പഞ്ചായത്ത് അംഗം വി.എച്ച്. ഷഫീഖ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.കെ. ഉമ്മര്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി ആര്‍. സുകുമാരന്‍, സി.പി.ഐ ലോക്കല്‍ സെക്രട്ടറി വി.എം. നവാസ്, മുസ്ലിം ലീഗ് ഡിവിഷന്‍ പ്രസിഡൻറ് വി.ഇ. നാസര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് പി.എ. കബീര്‍, ലൈബ്രറി സെക്രട്ടറി ടി.ആര്‍. ഷാജു, അന്‍ഷാജ് തേനാലില്‍ എന്നിവര്‍ സംസാരിച്ചു. ചിത്രം:- പേഴക്കാപ്പിള്ളി മിനി മാരത്തണ്‍ എല്‍ദോ എബ്രഹാം എം.എല്‍.എ ഫ്ലാഗ് ഒാഫ് ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story