Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാവേലിക്കരയിലും...

മാവേലിക്കരയിലും സ്​റ്റിക്കറുകള്‍

text_fields
bookmark_border
മാവേലിക്കര: കൃത്യം നടത്തേണ്ട സ്ഥലം അറിയാൻ മോഷ്ടാക്കള്‍ സ്റ്റിക്കര്‍ പതിപ്പിക്കുന്ന രീതി മാവേലിക്കരയിലും കണ്ടെത്തി. പ്രദേശത്തെ സ്‌കൂളി​െൻറയും ബാങ്കി​െൻറയും വീടി​െൻറയും ജനാലകളിലാണ് കറുത്ത സ്റ്റിക്കറുകള്‍ കണ്ടെത്തിയത്. മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയുടെ കാഷ് കൗണ്ടറിന് സമീപമാണ് സ്റ്റിക്കര്‍ കണ്ടത്. വെട്ടിയാര്‍ ഗവ.എല്‍.പി.എസിലെ ജനാലകളിലും കണ്ടെത്തിയിട്ടുണ്ട്. ചെട്ടികുളങ്ങരയിലെ വീട്ടിലും മാന്നാറിലെ ഫ്ലാറ്റിലുമാണ് സ്റ്റിക്കര്‍ പതിച്ചത്. ചതുരത്തില്‍ വെട്ടിയെടുത്ത ടയര്‍ ട്യൂബി​െൻറ കഷണങ്ങളാണ് പതിച്ചത്. താലൂക്ക് സഹകരണ ബാങ്കി​െൻറ അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കിയ വിവരമനുസരിച്ച് കുറത്തികാട് എസ്.ഐ വിപി​െൻറ നേതൃത്വത്തില്‍ പൊലീസ് പരിശോധന നടത്തി. മോഷണശ്രമത്തി​െൻറ ഭാഗമാകാം ബാങ്കിലെ സ്റ്റിക്കര്‍ പ്രയോഗമെന്നും സ്‌കൂളില്‍ സ്റ്റിക്കറുകള്‍ പതിച്ചത് എന്തിെനന്ന് മനസ്സിലാവുന്നില്ലെന്നും എസ്.ഐ പറഞ്ഞു. ചെട്ടികുളങ്ങരയില്‍ കൈത വടക്ക് കൊച്ചുതുണ്ടില്‍ വടക്കതില്‍ കരുണാകര​െൻറ വീട്ടിലാണ് സ്റ്റിക്കര്‍ പതിച്ചത്. സംഭവത്തില്‍ മാവേലിക്കര സി.ഐ പി. ശ്രീകുമാറി​െൻറ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. വീടുകളില്‍ സ്റ്റിക്കര്‍ പതിച്ചത് പ്രദേശവാസികള്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. കുട്ടികളുള്ള വീട് കേന്ദ്രീകരിച്ചും മോഷണശ്രമത്തി​െൻറ ഭാഗവുമാണ് സ്റ്റിക്കറുകള്‍ പതിക്കുന്നതെന്ന പ്രചാരണം വ്യാപകമായതാണ് ആശങ്കക്ക് ഇടയാക്കിയിട്ടുള്ളത്. എന്നാല്‍, ആശങ്കപ്പെടേണ്ടതില്ലെന്നും ഗൗരവ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story