Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുടമുണ്ട സീതി സാഹിബ്...

കുടമുണ്ട സീതി സാഹിബ് മെമ്മോറിയൽ സ്​കൂളിൽ മെഗാ ഒപ്പന

text_fields
bookmark_border
കോതമംഗലം: സ്കൂളിലെ മുഴുവൻ വിദ്യാർഥിനികളും അണിനിരന്ന് ഒപ്പനയിൽ പുതുചരിതം കുറിച്ച് കുടമുണ്ട സീതി സാഹിബ് മെമ്മോറിയൽ എൽ.പി സ്കൂൾ. സ്കൂൾ വാർഷികാഘോഷത്തി​െൻറയും പുതിയ മന്ദിരത്തി​െൻറ ഉദ്ഘാടനത്തി​െൻറയും ഭാഗമായാണ് മെഗാ ഒപ്പന അരങ്ങേറിയത്. സ്കൂളിലെ എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെയുള്ള 101 വിദ്യാർഥിനികളാണ് ചുവടുവെച്ചത്. നാലാം ക്ലാസിലെ ഫാസില പുതുമണവാട്ടിയായി. മുഴുവൻ വിദ്യാർഥിനികളെയും ഒരുപരിപാടിയിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ നാലുമാസത്തെ പരിശീലനമാണ് നടത്തിയത്. ഭിന്നശേഷി കുട്ടികളടക്കം പങ്കെടുത്ത ഒപ്പന ഹൃദ്യമായി.
Show Full Article
TAGS:LOCAL NEWS 
Next Story