Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2018 2:44 PM GMT Updated On
date_range 30 Jan 2018 2:44 PM GMTമെഡെക്സ്^18ന് നാളെ സമാപനം
text_fieldsbookmark_border
മെഡെക്സ്-18ന് നാളെ സമാപനം ആലപ്പുഴ: വിനോദവും വിജ്ഞാനവും ഒപ്പം സാമൂഹിക അവബോധവും ജനങ്ങളിലെത്തിക്കാൻ ആലപ്പുഴ മെഡിക്കൽ കോളജിൽ നടന്നുവരുന്ന മെെഡക്സ്- 18 ബുധനാഴ്ച സമാപിക്കും. ഒരുമാസം പിന്നിട്ട പ്രദർശനം ആസ്വദിക്കാൻ നിരവധി സ്കൂൾ കോളജ് വിദ്യാർഥികളും സാധാരണക്കാരുമാണ് എത്തിയത്. വൈദ്യശാസ്ത്ര മേഖലയിലെ പുതിയ കണ്ടുപിടിത്തങ്ങളും ചികിത്സ രീതികളും കാണികൾക്ക് വിവരിക്കാൻ മെഡിക്കൽ വിദ്യാർഥികളുടെ സഹായവും ലഭ്യമായിരുന്നു. നിൽപ് സമരം ആലപ്പുഴ: മംഗലം പീഡനക്കേസിൽ -ഉന്നത ഉദ്യോഗസ്ഥരെ ഒഴിവാക്കി കേസ് ഒതുക്കിത്തീർക്കാൻ അധികാരികൾ ശ്രമിക്കുന്നതായി മഹിള മോർച്ച ജില്ല പ്രസിഡൻറ് ശാന്തകുമാരി. മഹിള മോർച്ച ആലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നിൽപ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മണ്ഡലം പ്രസിഡൻറ് സുമ ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല സെക്രട്ടറിമാരായ ഗീത രാംദാസ്, സുമി ഷിബു, എൽ.പി. ജയചന്ദ്രൻ, ബി.ജെ.പി ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡൻറ് ജി. വിനോദ് കുമാർ, പ്രതിഭ, റോഷ്നി, കവിത, രേണുക, ജ്യോതി രാജീവ്, ബിന്ദു വിലാസൻ, ജി. മോഹനൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story