Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചരക്കുലോറി മറിഞ്ഞ്...

ചരക്കുലോറി മറിഞ്ഞ് ഡ്രൈവർക്ക്​ പരിക്ക്​

text_fields
bookmark_border
തുറവൂർ: ഉപ്പുകയറ്റി വന്ന ചരക്കുലോറി നിയന്ത്രണംവിട്ട് ദേശീയപാതയോരത്ത് മറിഞ്ഞു. ൈഡ്രവർക്ക് നിസ്സാര പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ച നാലിന് ദേശീയപാതയിൽ കുത്തിയതോട് പാലത്തിന് തെക്കുള്ള വളവിലായിരുന്നു അപകടം. തൂത്തുക്കുടിയിൽനിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്നു ലോറി. വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട് ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. സമീപത്തെ 11 കെ.വി വൈദ്യുതി പോസ്റ്റും തകർന്നു. പോസ്റ്റ് താഴെ വീഴാതെ തൂങ്ങിക്കിടന്നതിനാൽ വൻ അപകടം ഒഴിവായി. കത്തിയതോട് പൊലീസ് കേസെടുത്തു. കട്ടിൽ വിതരണം തുറവൂർ: കോടംതുരുത്ത് പഞ്ചായത്ത് വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. 70 വയസ്സിന് മുകളിലുള്ള 137 പേർക്കാണ് കട്ടിൽ നൽകിയത്. ജനകീയാസൂത്രണം 2017-18 വാർഷിക പദ്ധതിയിൽപെടുത്തി 5,95,950 രൂപയാണ് ഇതിനായി നീക്കിെവച്ചത്. സർക്കാർ ഏജൻസിയായ കിറ്റ്കോയാണ് മരക്കട്ടിൽ പണിതുനൽകിയത്. പഞ്ചായത്ത് പ്രസിഡൻറ് സൂസൻ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ബേബി, ബിജു ജോസ്, ശാലിനി ബൈജു, അംബിക ബാബു എന്നിവർ സംസാരിച്ചു. കാടക്കോഴി വിതരണം അരൂക്കുറ്റി: മറ്റത്തിൽഭാഗം ഗവ. എൽ.പി സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷവും കാടക്കോഴി വിതരണവും നടത്തി. 500 രൂപയുള്ള അഞ്ച് കാടക്കോഴിയും കൂടും 300 രൂപക്കാണ് നൽകിയത്. ഇതോടനുബന്ധിച്ച് സ്കൂൾ ഹാളിൽ നടന്ന യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനും ഏഴാം വാർഡ് മെംബറുമായ എച്ച്. യാസ്മിൻ അധ്യക്ഷത വഹിച്ചു. വെള്ളിയാകുളം ഗവ. സ്കൂൾ പ്രധാനാധ്യാപകൻ ഡി. ബാബു റിപ്പബ്ലിക് ദിന സന്ദേശം നൽകി. പ്രീൈപ്രമറി വിഭാഗത്തിലേക്കുള്ള കുടിവെള്ള വിതരണ പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ സീനിയർ അസിസ്റ്റൻറ് പി.ഡി. ജോഷി നിർവഹിച്ചു. കാടക്കോഴികളുടെ വിതരണോദ്ഘാടനം അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡൻറ് ആബിദ അസീസ് നിർവഹിച്ചു. പൂർവ വിദ്യാർഥി സംഘടന ചെയർമാൻ കെ.എം. അബ്ദുൽഖാദർ, അധ്യാപകരായ അബ്ദുൽ റഹ്മാൻ, ഹുസൈബ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ അശോക് കുമാർ സ്വാഗതവും വിദ്യ നന്ദിയും പറഞ്ഞു. ap2 മോക് ഡ്രില്ലി​െൻറ ഭാഗമായി സിവിൽ സ്റ്റേഷനിലെ തീപിടിത്തത്തിൽ രക്ഷാപ്രവർത്തനം നടത്താൻ അഗ്നിരക്ഷസേനയുടെ ശ്രമം ap3, 4 മോക് ഡ്രില്ലി​െൻറ ഭാഗമായി സിവിൽ സ്റ്റേഷനിലെ തീപിടിത്തത്തെത്തുടർന്ന് രക്ഷപ്പെട്ടവർ രക്ഷാപ്രവർത്തനം വീക്ഷിക്കുന്നു ap5, 6 മോക് ഡ്രില്ലി​െൻറ രക്ഷാപ്രവർത്തനം കണ്ട് കടപ്പുറത്ത് നിൽക്കുന്ന വിദേശികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story