Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2018 8:08 PM IST Updated On
date_range 30 Jan 2018 8:08 PM ISTകെ. ബാബുവിനെതിരായ കേസ്: അന്തിമ റിപ്പോർട്ട് രണ്ടുമാസത്തിനകമെന്ന് വിജിലൻസ് ഡയറ്ക്ടർ
text_fieldsbookmark_border
െകാച്ചി: മുൻ മന്ത്രി കെ. ബാബു ഉൾപ്പെട്ട അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷണത്തിെൻറ അന്തിമ റിപ്പോർട്ട് രണ്ട് മാസത്തിനകം നൽകുമെന്ന് വിജിലൻസ് ഡയറക്ടർ. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് െക. ബാബുവിെൻറ ബിനാമിയെന്ന് ആരോപണമുള്ള മറ്റൊരു പ്രതിയായ ബാബുറാം നൽകിയ ഹരജിയിലാണ് വിജിലൻസ് ഡയറക്ടർ ഇക്കാര്യം ഹൈകോടതിയെ അറിയിച്ചത്. അന്വേഷണം ഏറക്കുറെ പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും ബാബുവിെൻറ അപേക്ഷയിൽ വീണ്ടും മൊഴിയെടുക്കേണ്ടതിനാൽ അന്തിമ റിപ്പോർട്ട് നൽകാൻ രണ്ടുമാസംകൂടി അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, എന്ന് അന്വേഷണം പൂർത്തിയാക്കാനാവുമെന്ന് അറിയിക്കാൻ കോടതി ആവശ്യപ്പെടുകയായിരുന്നു. ഇതുവരെയുള്ള അന്വേഷണത്തിൽ ബാബുറാമിനെതിരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇത് രേഖപ്പെടുത്തിയ സിംഗിൾ ബെഞ്ച് ബാബുറാമിെൻറ ഹരജിയിലെ തുടർ നടപടികൾ അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story