Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2018 5:17 AM GMT Updated On
date_range 18 Jan 2018 5:17 AM GMTമുഴുവൻ പ്രതികളെയും പിടികൂടുമെന്ന് ജില്ല പൊലീസ് മേധാവി
text_fieldsbookmark_border
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും പിടികൂടുമെന്ന് ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ. പൊതുജനത്തിന് സംശയത്തിന് ഇടനൽകാത്ത രീതിയിൽ കുട്ടിക്ക് നീതി ഉറപ്പാക്കും. പിടികൂടിയ ഇടനിലക്കാരി ആതിരയെ ഒന്നാം പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നെതന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു. പെൺകുട്ടിയുടെ മൊഴി ആദ്യം രേഖപ്പെടുത്തിയിരുന്നു. അതിനുശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. കേസിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അറിയാൻ കുട്ടിയെ കൗൺസലിങ് ചെയ്തുകൊണ്ടിരിക്കുകയാണ്. അതിനിടെ, നേരത്തെ അറസ്റ്റിലായ രണ്ടാം പ്രതി നാർക്കോട്ടിക്സ് വിഭാഗം സീനിയർ സി.പി.ഒ നെൽൺ തോമസിനെ സർവിസിൽനിന്ന് നീക്കി. നേരേത്ത, ആലപ്പുഴയിലെ നോർത്ത് സ്റ്റേഷനിൽ സി.ഐ ആയി പ്രവർത്തിക്കുകയും ഡിവൈ.എസ്.പിയായി വിരമിക്കുകയും െചയ്ത ഉന്നതെൻറ ഡ്രൈവറായി പ്രവർത്തിച്ചിരുന്ന ആളാണ് നെൽസൺ. ആലപ്പുഴ എ.ആർ ക്യാമ്പിൽ ജോലിെചയ്തിരുന്ന നെൽസണെ അടുത്തസമയത്താണ് സ്റ്റേഷനിലേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story