Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2018 5:14 AM GMT Updated On
date_range 18 Jan 2018 5:14 AM GMTകൊച്ചി സെൻട്രൽ എക്സൈസിന് വിജയം
text_fieldsbookmark_border
അങ്കമാലി: നെടുമ്പാശ്ശേരി കെ. കരുണാകരന് സ്മാരക അഖിലേന്ത്യ സെവന്‍സ് ഫുട്ബാള്‍ മേളയില്‍ ചൊവ്വാഴ്ച നടന്ന രണ്ടാം പാദം ആദ്യമത്സരത്തിൽ യു.എസ്.എഫ്.സി ബംഗളൂരുവിനെ എതിരില്ലാത്ത ഒരു ഗോളിന് കൊച്ചി സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് പരാജയപ്പെടുത്തി. തുടക്കം മുതൽ ആവേശം അലതല്ലിയിരുന്നുവെങ്കിലും ആദ്യ പകുതിയിൽ ഗോൾ നേടാനായില്ല. എന്നാൽ, രണ്ടാം പകുതിയിലെ രണ്ടാം മിനിറ്റിൽ അപ്രതീക്ഷിതമായി സെൻട്രൽ എക്സൈസ് ഗോൾ നേടുകയായിരുന്നു. ബുധനാഴ്ച രാത്രി എട്ടിന് രണ്ടാം പാദത്തിലെ രണ്ടാം ദിന മത്സരത്തിൽ കേരള പൊലീസ് തിരുവനന്തപുരവും സതേൺ റെയിൽേവ ചെന്നൈയും തമ്മിലായിരിക്കും ഏറ്റുമുട്ടുക. ചൊവ്വാഴ്ച നടന്ന സ്കൂൾ ടീമുകളുടെ മത്സരത്തിൽ കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്കൂൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പാറക്കടവ് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിനെ പരാജയപ്പെടുത്തി. ബുധനാഴ്ച രാത്രി ഏഴിന് ചെങ്ങമനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളും തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളും തമ്മിലായിരിക്കും പോരാട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story