Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോളജിന് മുന്നിൽ...

കോളജിന് മുന്നിൽ അപകടം; വിദ്യാർഥിനിക്ക്​ പരിക്ക്

text_fields
bookmark_border
മൂവാറ്റുപുഴ: അമിതവേഗത്തിൽ എത്തിയ ബൈക്ക് കോളജിന് മുന്നിൽ വിദ്യാർഥിനിയെ ഇടിച്ചുവീഴ്ത്തിയശേഷം നിർത്താതെ പോയി. അപകടത്തിൽ വാരിയെല്ലിന് ഗുരുതര പരിക്കേറ്റ വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ നിർമല കോളജ് അവസാനവർഷ ബിരുദ വിദ്യാർഥിനി മാറാടി ചങ്ങംേചരിൽ മുരളിയുടെ മകൾ ആര്യയാണ് (20) അപകടത്തിൽെപട്ടത്. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. ക്ലാസ് കഴിഞ്ഞ് ബസിൽ കയറാൻ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് നടക്കുന്നതിനിടെ ബൈക്ക് വിദ്യാർഥിനിയെ ഇടിച്ചുതെറിപ്പിച്ചശേഷം തൊടുപുഴ ഭാഗത്തേക്ക് ഓടിച്ച് പോയി. രണ്ടുപേർ സഞ്ചരിച്ചിരുന്ന ബൈക്ക് അമിതവേഗത്തിലായിരുെന്നന്ന് സി.സി ടി.വി കാമറയിൽനിന്ന് വ്യക്തമായിട്ടുണ്ട്. കാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ച് അപകടം വരുത്തിയ ബൈക്ക് പിടികൂടാനുള്ള ശ്രമത്തിലാണ് െപാലീസ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story