Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ ചിത്രം മോശമായി പ്രചരിപ്പിച്ച എൻ.ജി.ഒ അസോ. നേതാവ്​ ​അറസ്​റ്റിൽ

text_fields
bookmark_border
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയ​െൻറ ചിത്രം സമൂഹ മാധ്യമങ്ങളിൽ മോശമായ രീതിയിൽ പ്രചരിപ്പിച്ച എൻ.ജി.ഒ അസോസിയേഷൻ നേതാവ് അറസ്റ്റിൽ. ഫോർട്ട്കൊച്ചി സ്വദേശി ജനേഷ്കുമാറിനെയാണ് (48) സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേറ്റ് ജി.എസ്.ടി ഒാഫിസി​െൻറ തേവര ഡെപ്യൂട്ടി കമീഷണർ ഒാഫിസിലെ ലിഫ്റ്റ് ഒാപറേറ്ററാണ് ഇയാൾ. എൻ.ജി.ഒ അസോസിയേഷൻ മുൻ ജില്ല സെക്രട്ടറിയാണ്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതി​െൻറ പേരിൽ ഇയാളെ സംഘടന ഭാരവാഹിത്വത്തിൽനിന്ന് നീക്കിയിരുന്നു. എറണാകുളം എ.സി ലാൽജി, സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനന്തലാൽ എന്നിവരുടെ നേതൃത്വത്തിൽ സെൻട്രൽ എസ്.െഎ ജോസഫ് സാജൻ, എ.എസ്.െഎ സന്തോഷ്, എസ്.സി.പി.ഒ മണി, ഷാജി, സി.പി.ഒ മനോജ്, സൈബർ സെൽ സി.പി.ഒ രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story