Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2018 10:44 AM IST Updated On
date_range 18 Jan 2018 10:44 AM ISTജില്ലയില്‍ 89, 242 വോട്ടര്‍മാര്‍ കുറഞ്ഞു
text_fieldsbookmark_border
കാക്കനാട്: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പുതുക്കിയ വോട്ടര്‍പട്ടിക പ്രകാരം ജില്ലയില്‍ കഴിഞ്ഞ നിയമസഭ െതരഞ്ഞെടുപ്പിെനക്കാള്‍ 89,242 വോട്ടര്‍മാര്‍ കുറഞ്ഞു. 14 മണ്ഡലത്തില്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പ്രസിദ്ധീകരിച്ച പട്ടികയനുസരിച്ച് 23,82,275 വോട്ടര്‍മാരാണുള്ളത്. എല്ലാ വര്‍ഷവും ജനുവരി ഒന്നിന് വോട്ടര്‍പട്ടിക പുതുക്കി പ്രസിദ്ധീകരിക്കും. സ്ഥലത്തില്ലാത്തവര്‍, മരിച്ചവര്‍ എന്നിവരെ പട്ടികയിൽനിന്ന് ഒഴിവാക്കും. വനിത വോട്ടര്‍മാരുടെ എണ്ണത്തിലും കുറവുണ്ടായി. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് പിറവം മണ്ഡലത്തിലാണ്. 1,93,362 പേര്‍. കുറവ് എറണാകുളം മണ്ഡലത്തിലും, 1,45,768 വോട്ടര്‍മാര്‍. സ്ത്രീ വോട്ടര്‍മാരാണ് എല്ലാ മണ്ഡലത്തിലും കൂടുതൽ. ജില്ലയില്‍ 12,12,412 സ്ത്രീ വോട്ടര്‍മാരും 11,69,861 പുരുഷ വോട്ടര്‍മാരുമാണുള്ളത്. രണ്ട് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. പുതുക്കിയ വോട്ടര്‍പട്ടിക മണ്ഡലം, പുരുഷന്‍, സ്ത്രീ, ആകെ. 1. പെരുമ്പാവൂര്‍- 83230, -84255, -167485 2. അങ്കമാലി -78949-, 79294-, 158243 3. ആലുവ- -84583, -87027, -171610 4. കളമശ്ശേരി- -88429, -92931-, 181360 5. പറവൂര്‍- -88947, -93644-, 182591 6. വൈപ്പിന്‍- 78209, -82564-, 160773 7. കൊച്ചി - 81305, -85591, -166896 8. തൃപ്പൂണിത്തുറ- -92157-, 97694-, 189851 9. എറണാകുളം- 71552-, 74216-, 145768 10. തൃക്കാക്കര- -83658, -88722-, 172380 11. കുന്നത്തുനാട് -82505, -84395, -166900 12. പിറവം- -93842, -99520-, 193362 13. മൂവാറ്റുപുഴ -85218-, 85811-, 171029 14. കോതമംഗലം- -77277-, 76748-, 154025
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story