Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2018 10:41 AM IST Updated On
date_range 18 Jan 2018 10:41 AM ISTപെൻഷൻ കുടിശ്ശിക: കെ.എസ്.ആർ.ടി.സി സർക്കാറിന് മുന്നിലേക്ക്
text_fieldsbookmark_border
തിരുവനന്തപുരം: അഞ്ച് മാസത്തെ പെൻഷൻ കുടിശ്ശികയായ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി 60 കോടി രൂപ സർക്കാറിനോട് ധനസഹായം തേടി. അതേസമയം, നിലവിലെ ബജറ്റ് വിഹിതവും പദ്ധതി വിഹിതവുമെല്ലാം നൽകിയ സാഹചര്യത്തിൽ ഇനി സാമ്പത്തികസഹായം അനുവദിക്കണമെങ്കിൽ നിരവധി സാേങ്കതികത്വങ്ങൾ മറികടക്കണമെന്നാണ് ധനവകുപ്പിെൻറ വിലയിരുത്തൽ. ധനമന്ത്രിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. പെൻഷൻ വിതരണത്തിന് ഒരുമാർഗവും കെ.എസ്.ആർ.ടി.സിയുടെ മുന്നിലില്ല. ശമ്പളം തന്നെ കടമെടുത്ത് നൽകിയ സാഹചര്യത്തിൽ വിശേഷിച്ചും. ഇൗ സാഹചര്യത്തിൽ ധനവകുപ്പിെൻറ കനിവിലാണ് മാനേജ്മെൻറിെൻറ പ്രതീക്ഷ. പെൻഷൻ മുടക്കം തുടർക്കഥയായതോടെ 38000ഒാളം വരുന്ന പെൻഷൻകാർ ദുരിതത്തിലാണ്. നിലവിൽ സമരപരിപാടികൾ തുടരുന്നുെണ്ടങ്കിലും ഇൗ മാസം 25 മുതൽ പ്രത്യക്ഷ സമരപരിപാടി തുടങ്ങാനാണ് കെ.-എസ്.-ആർ.-ടി.-സി പെൻഷനേഴ്സ് ഒാർഗനൈസേഷെൻറ തീരുമാനം. 25ന് നിയമസഭയിലേക്ക് പെൻഷൻകാർ മാർച്ച് നടത്തും. ഇൗ മാസം 29 മുതൽ സെക്രേട്ടറിയറ്റിന് മുന്നിലും മറ്റ് ജില്ല ആസ്ഥാനങ്ങളിലും റിലേ സത്യഗ്രഹവും ആരംഭിക്കും.- ഇതിലും നടപടിയുണ്ടായില്ലെങ്കിൽ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങാണ് തീരുമാനം.- അതിനിടെ, പെൻഷൻ മുടക്കം രൂക്ഷമായ സാഹചര്യത്തിൽതന്നെ സംഘടന സമരപരിപാടികൾ തുടങ്ങിയിരുന്നു. ഡിസംബർ ആറിന് ചീഫ് ഒാഫിസിന് മുന്നിലാണ് സമരം തുടങ്ങിയത്.- നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ 20ന് എല്ലാ ജില്ല ആസ്ഥാനങ്ങളിലും എം.-സി റോഡിലും ദേശീയപാതകളിലും സെക്രേട്ടറിയറ്റിന് മുന്നിലുമെല്ലാം റോഡ് ഉപരോധിച്ച് പെൻഷൻകാർ ശക്തമായ പ്രതിഷേധമറിയിച്ചിരുന്നു.- തുടർന്ന് 22ന് സമരം സെക്രേട്ടറിയറ്റിന് മുന്നിലേക്ക് മാറ്റി.- അഞ്ചുമാസത്തെ പെൻഷൻ വിതരണത്തിനായി 224 േകാടി രൂപയാണ് വേണ്ടിവരുന്നത്.- സർക്കാർ ധനസഹായം നൽകുകയോ കടം വാങ്ങുകയോ ചെയ്താലേ പെൻഷൻ നൽകാനാകൂ.- വിഷയത്തിൽ ഇടപെടാനോ കൈകാര്യം ചെയ്യാനോ വകുപ്പിന് സ്വതന്ത്ര ചുമതലയുള്ള മന്ത്രിയില്ലാത്തതും സ്ഥിതി രൂക്ഷമാക്കുന്നുണ്ട്.- ഇടതുസർക്കാർ അധികാരത്തിലെത്തിയശേഷം ഇതുവരെ അഞ്ച് പെൻഷൻകാർ ആത്മഹത്യ ചെയ്തെന്നാണ് കണക്ക്.-
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story