Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2018 10:41 AM IST Updated On
date_range 18 Jan 2018 10:41 AM ISTഫോർട്ടുകൊച്ചിയിൽ കടലിറങ്ങി കര തെളിഞ്ഞു; സഞ്ചാരികളും നാട്ടുകാരും ആഹ്ലാദത്തിൽ
text_fieldsbookmark_border
മട്ടാഞ്ചേരി: ഫോർട്ട്കൊച്ചിയിൽ കടൽ കയറി തീരം ഇല്ലാതായതോടെ നിരാശയിലായിരുന്ന സഞ്ചാരികൾക്കും നാട്ടുകാർക്കും സന്തോഷം പകർന്ന് കടലിറങ്ങി തീരം തെളിഞ്ഞുതുടങ്ങി. ആറുമാസമായി കടൽ കയറിയതോടെ തീരമില്ലാതായിരുന്നു. ഓഖിയുടെ വരവോടെ കടൽ ഉൾവലിഞ്ഞശേഷം തീരത്തേക്ക് കടൽ ഇരച്ചുകയറി അവശേഷിക്കുന്ന തീരവും കടലെടുക്കുകയായിരുന്നു. തീരം ഇല്ലാതായത് ടൂറിസ്റ്റ് സീസൺ കണക്കിലെടുത്ത് ഫോർട്ട്കൊച്ചിയിലെത്തിയ സഞ്ചാരികളെയും നിരാശരാക്കി. കൊച്ചിൻ കാർണിവൽ ആഘോഷെത്തയും തീരമില്ലാത്തത് ബാധിച്ചു. കാർണിവലിെൻറ പ്രധാന ആകർഷകങ്ങളിലൊന്നായ ബീച്ച് ബൈക്ക് േറസ് കടലില്ലാതായതോടെ ഉപേക്ഷിച്ചിരുന്നു. ബീച്ച് ഫുട്ബാൾ, ബീച്ച് വോളിബാൾ എന്നിവയും കടപ്പുറത്ത് നടത്താനായില്ല .കൊച്ചിൻ കാർണിവലിെൻറ പ്രധാന ചടങ്ങായ പപ്പാഞ്ഞിയെ കത്തിക്കലും കടപ്പുറത്തുനിന്ന് പരേഡ് മൈതാനിയിലേക്ക് മാറ്റേണ്ടി വന്നു. ഇതോടെ കോടികൾ െചലവാക്കി ഫിഫ പരിശീലന മൈതാനമായി നവീകരിച്ച പരേഡ് മൈതാനം പതിനായിരങ്ങൾ കയറി ചവിട്ടി മെതിക്കപ്പെടുകയും കമ്പിവേലികളും തകർക്കപ്പെടുകയും ചെയ്തു. ഗാട്ടാ ഗുസ്തി മത്സരം മാത്രമാണ് കടപ്പുറത്ത് നടന്നത്. കടൽ കയറിയത് പൊതുേവ കാർണിവലിെൻറ നിറംകെടുത്തി. എന്നാൽ, നാല് ദിവസമായി കടൽ പതുക്കെ ഇറങ്ങിപ്പോകുന്നത് സന്തോഷകരമായ അനുഭവമാണ് പകർന്നുനൽകുന്നത്. തെളിഞ്ഞുവന്ന തീരത്ത് കളിക്കാനും ഇരിക്കാനുമായി നിരവധി നാട്ടുകാരും സഞ്ചാരികളുമാണ് എത്തുന്നത്. ക്ഷേത്രത്തിന് സമീപം തീപിടിത്തം തൃപ്പൂണിത്തുറ: ഉദയംപേരൂർ മാങ്കായിൽ കവലക്കും എം.എൽ.എ റോഡിനും സമീപം കടവിൽ തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിനോടുചേർന്ന 25 സെൻറ് ഭൂമിയിൽ തീപിടിച്ചത് ജനങ്ങളിൽ പരിഭ്രാന്തിക്കിടയാക്കി. തൃപ്പൂണിത്തുറയിൽനിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലിനാണ് സംഭവം. തക്കസമയത്ത് ഫയർഫോഴ്സ് എത്തിയതിനാൽ സമീപപ്രദേശങ്ങളിലേക്ക് തീ പടർന്നില്ല. ദേശീയപാതയിൽ പുല്ലിന് തീപിടിച്ചത് പരിഭ്രാന്തി പടർത്തി മരട്: വൈറ്റില-കുണ്ടന്നൂർ ദേശീയപാതയിൽ കണ്ണാടിക്കാട് പ്രദേശത്ത് പുല്ലിന് തീപിടിച്ചത് പരിഭ്രാന്തി പടർത്തി. ചൊവ്വാഴ്ച വൈകീട്ട് 6.15ഓടെ ആയിരുന്നു സംഭവം. ദേശീയപാതയരികിൽ സമാന്തര റോഡിന് സമീപമാണ് തീപിടിച്ചത്. തീ പടർന്ന് കൂടുതൽ സ്ഥലത്തേക്ക് വ്യാപിച്ചതാണ് ജനങ്ങളെ പരിഭ്രാന്തരാക്കിയത്. വൈകീട്ടായതിനാൽ ധാരാളം ആളുകൾ ഇതുവഴി കടന്നുപോയിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് എത്തിയ ഗാന്ധിനഗർ അഗ്നിശമന സേന എത്തി തീയണച്ചു. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ അൽപനേരം ഗതാഗതം തടസ്സപ്പെട്ടു. -----------------------------
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story