Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2018 5:11 AM GMT Updated On
date_range 2018-01-18T10:41:56+05:30ആലുവയിലെ കവർച്ച: സ്വദേശികളിലേക്കും അന്വേഷണം
text_fieldsആലുവ: കഴിഞ്ഞദിവസം നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ഇതര സംസ്‌ഥാനക്കാർക്കൊപ്പം സ്വദേശികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. തുടക്കത്തിൽ ഇതര സംസ്‌ഥാനക്കാരെ മാത്രം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നീങ്ങിയിരുന്നത്. ഇതിെൻറ ഭാഗമായി രണ്ടുദിവസം തുടർച്ചയായി ഇതര സംസ്‌ഥാന തൊഴിലാളികളെ ചോദ്യം ചെയ്തിരുന്നു. കവർച്ച നടന്ന വീടിെൻറ സമീപം ഫ്ലാറ്റ് നിർമാണം നടത്തുന്ന തൊഴിലാളികളെയാണ് പ്രധാനമായും ചോദ്യം ചെയ്തത്. ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച പകലും ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. മഹിളാലയത്തിന് സമീപം പടിഞ്ഞാറെപറമ്പിൽ അബ്‌ദുല്ലയുടെ വീട്ടിലാണ് ഞായറാഴ്ച പകൽ കവർച്ച നടന്നത്. വീട് കുത്തിത്തുറന്ന് 30 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും ഒരു ലക്ഷത്തോളം രൂപയുമാണ് കവർന്നത്. വീടിെൻറ പരിസര പ്രദേശങ്ങൾ നിരീക്ഷിച്ച പ്രത്യേക അന്വേഷണസംഘത്തിന് കേസിൽ തദ്ദേശീയരായ ചിലർക്കും പങ്കുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്. ഇതര സംസ്‌ഥാനക്കാരിൽനിന്ന് കാര്യമായ വിവരങ്ങൾ ലഭിക്കാതിരുന്നതോടെ പൊലീസിന് തദ്ദേശീയരുടെ കാര്യത്തിൽ സംശയം ബലപ്പെട്ടു. തിങ്കളാഴ്ച വിരലടയാള വിദഗ്ധർ നടത്തിയ പരിശോധനയിൽ ഒരാളുടെ വിരലടയാളം മാത്രമാണ് ലഭിച്ചത്. അതിനാൽ കൂട്ടാളികളെ വീടിന് പുറത്ത് കാവൽക്കാരാക്കി ഒരാൾ അകത്തുകയറി കവർച്ച നടത്തുകയായിരുെന്നന്നും കരുതുന്നു. അബ്‌ദുല്ലയും കുടുംബവും തീർഥാടനത്തിന് പോകുന്ന വിവരം അറിയാവുന്ന വിദഗ്ധ മോഷ്‌ടാക്കളും കവർച്ചക്ക് പിന്നിലുണ്ടോയെന്നും പൊലീസ് സംശയിക്കുന്നു. ഇത്തരക്കാർ പൊലീസിെൻറ ശ്രദ്ധ തിരിക്കാൻ പല തന്ത്രങ്ങളും പ്രയോഗിക്കാറുണ്ട്. വാതിലിെൻറയും അലമാരയുടെയും പൂട്ട് പൊളിക്കാൻ കവർച്ച നടന്ന വീട്ടിലെ വാക്കത്തി ഉപയോഗിച്ചത് ഇത്തരത്തിൽ പൊലീസ് അന്വേഷണം വഴി തെറ്റിക്കാനാണെന്നും സംശയിക്കുന്നു. പ്രഫഷനൽ സംഘത്തിന് ലോക്കുകൾ തകർക്കാൻ ആവശ്യമായ ആധുനിക സാമഗ്രികളുണ്ടായിട്ടും മോഷണം നടന്ന വീട്ടിലെ വാക്കത്തി ഉപയോഗിച്ചത് മോഷ്‌ടാക്കൾ സാധാരണക്കാരാണെന്ന സംശയം ഉണ്ടാക്കാനാണെന്നും കരുതുന്നു. അന്വേഷണത്തിെൻറ ഭാഗമായി അബ്‌ദുല്ലയുടെ ജോലിക്കാരെയടക്കം പലെരയും പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തിട്ടുണ്ട്.
Next Story