Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2018 10:32 AM IST Updated On
date_range 16 Jan 2018 10:32 AM ISTആർ. രാജേഷ് എം.എൽ.എ ജില്ല കമ്മിറ്റിയിൽ എത്തിയത് കെ. രാഘവന് തിരിച്ചടിയായി
text_fieldsbookmark_border
കായംകുളം: ആർ. രാജേഷ് എം.എൽ.എ ജില്ല കമ്മിറ്റിയിൽ എത്തിയത് ജില്ല സെക്രേട്ടറിയറ്റ് അംഗം കെ. രാഘവന് തിരിച്ചടിയായി. ജില്ല സെക്രട്ടറി സജി ചെറിയാെൻറയും സംസ്ഥാന കമ്മിറ്റി അംഗം ജി. സുധാകരെൻറയും താൽപര്യമാണ് രാജേഷിെൻറ വരവിന് കാരണമായത്. മാവേലിക്കര എം.എൽ.എയായ രാജേഷിനെ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നതിനെ രാഘവൻ എതിർത്തെങ്കിലും വിജയിച്ചില്ല. ചാരുംമൂട് വിഭാഗീയതയിൽ പക്ഷംപിടിച്ച രാഘവനുള്ള താക്കീത് കൂടിയാണ് രാജേഷിെൻറ സ്ഥാനമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. നേരേത്ത ചാരുംമൂട് ഏരിയ സമ്മേളന സ്വാഗതസംഘം യോഗത്തിൽ പ്രസംഗകനായി എത്തിയ രാജേഷിന് അപമാനിതനായി മടങ്ങേണ്ടി വന്നതും വിവാദമായിരുന്നു. മൈക്കിന് മുന്നിലെത്തിയപ്പോഴാണ് രാഘവൻ എതിർപ്പ് ഉയർത്തിയത്. പാർലമെൻററി രംഗത്ത് നിൽക്കുന്നവർക്ക് പാർട്ടി വേദിയിൽ കാര്യമില്ലെന്നായിരുന്നു രാഘവെൻറ വാദം. മാവേലിക്കര ഏരിയ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.െഎ സംസ്ഥാന കമ്മിറ്റി അംഗവുമായ രാജേഷിനെ അപമാനിച്ചതിൽ നേതൃത്വത്തിനും അസംതൃപ്തിയുണ്ടായിരുന്നു. ഇതിന് പരിഹാരമെന്നവണ്ണം ജില്ല കമ്മിറ്റിയിൽ ഇടംപിടിച്ചപ്പോൾ രാഘവെൻറ അപ്രമാദിത്വത്തിനാണ് തിരിച്ചടിയേറ്റത്. സംസ്ഥാന സമ്മേളന പട്ടികയിലും അഴിച്ചുപണി; 11 പേരെ ഒഴിവാക്കി കായംകുളം: സംസ്ഥാന സമ്മേളന പ്രതിനിധികളുടെ 38 അംഗ പട്ടികയിൽനിന്ന് ജില്ല കമ്മിറ്റിയിലെ 11 പേരെ ഒഴിവാക്കി. കമ്മിറ്റിക്ക് പുറത്തുനിന്ന് വർഗ ബഹുജന സംഘടന പ്രതിനിധികളായി അഞ്ചുപേരെ ഉൾപ്പെടുത്തി. പി.ഡി. ശശിധരൻ, എം. പ്രകാശൻ, ജി. ഉണ്ണികൃഷ്ണൻ, ജിബിൻ പി. വർഗീസ്, എം. രജീഷ് എന്നിവരാണ് കമ്മിറ്റിക്ക് പുറത്തുനിന്ന് ഉൾപ്പെട്ടവർ. കെ. അശോകൻ, കെ.ആർ. ഭാഗീരഥൻ, എൻ. സജീവൻ, കെ. മധുസൂദനൻ, മുരളി തഴക്കര, എൻ.പി. ഷിബു, കെ. പ്രകാശ്, ലീല അഭിലാഷ്, ആർ. രാജേഷ് എം.എൽ.എ, എൻ. ശിവദാസൻ, പുഷ്പലത മധു എന്നിവർക്കാണ് ഇടംലഭിക്കാതെ പോയത്. പുതുതായി കമ്മിറ്റിയിലേക്ക് വന്ന ഒമ്പതിൽ മൂന്നുപേരെ പ്രതിനിധി പട്ടികയിൽ ഉൾപ്പെടുത്തി. കെ. രാജപ്പൻ നായർ, എസ്. രാധാകൃഷ്ണൻ, വി.ബി. അശോകൻ എന്നിവരാണ് പട്ടികയിൽ കടന്നുകൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story