Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2018 5:02 AM GMT Updated On
date_range 16 Jan 2018 5:02 AM GMTകെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു
text_fieldsbookmark_border
മൂവാറ്റുപുഴ: നെഹ്റു പാർക്കിലെ പെട്രോൾ പമ്പിന് സമീപം നിർത്തി ആളെ കയറ്റുകയായിരുന്ന . ഓട്ടോ ഡ്രൈവർമാരടക്കമുള്ളവരുടെ സന്ദർഭോചിതമായ ഇടപെടലിനെ തുടർന്ന് ദുരന്തമൊഴിവായി. തിങ്കളാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. മൂവാറ്റുപുഴ -പിറവം റൂട്ടിൽ സർവിസ് നടത്തുന്ന ലോ ഫ്ലോർ ബസിനാണ് തീ പിടിച്ചത്. പമ്പിന് മുന്നിലെ സ്്റ്റോപ്പിൽനിന്നും ആളെ കയറ്റുന്നതിനിടെ എൻജിെൻറ ഭാഗത്തു നിന്നും തീയും പുകയും ഉയരുന്നതുകണ്ടതോടെ സമീപത്തെ സ്റ്റാൻഡിൽ നിന്നും എത്തിയ ഓട്ടോ ഡ്രൈവർമാർ ബഹളം െവക്കുകയായിരുന്നു. ഇതിനിടെ ബസ് കാത്തു നിൽക്കുകയായിരുന്ന രണ്ട് എൻ.സി.സി കേഡറ്റുകൾ സംഭവം കണ്ടതോടെ ഇവർ പെട്രോൾ പമ്പിൽനിന്നും ഫയർ എക്സ്്റ്റിം ഗുഷർ എടുത്ത് തീഅണക്കുകയായിരുന്നു. ഇതു മൂലം വലിയ ദുരന്തമാണ് ഒഴിവായത്. സംഭവമറിഞ്ഞ് ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story