Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറെയിൽവേ പാളത്തിൽ

റെയിൽവേ പാളത്തിൽ വിള്ളൽ

text_fields
bookmark_border
ആലുവ: പുളിഞ്ചോടിന് സമീപം കണ്ടെത്തി. ആലുവയിൽനിന്നും എറണാകുളത്തേക്ക് പോകുന്ന ട്രാക്കിലെ ഇടതുപാളത്തിലായിരുന്നു വിള്ളൽ. തിങ്കളാഴ്ച രാവിലെ 7.30 ഓടെ കാൽനട യാത്രികനായ നാട്ടുകാരനാണ് വിള്ളൽ കണ്ടെത്തിയത്. പാളം പൂർണമായി വേർപ്പെട്ട നിലയിലായിരുന്നു. ഇതോടെ എറണാകുളം ഭാഗത്തേക്കുള്ള ഗതാഗതം നിർത്തിെവച്ചു. ആലുവ റെയിൽേവ എൻജിനീയറിങ് വിഭാഗമെത്തി അറ്റകുറ്റപ്പണി നടത്തി തകരാർ പരിഹരിച്ചു. ഒരു മണിക്കൂറിനകം ഗതാഗതം പുനഃസ്‌ഥാപിച്ചു. രാവിലെ എറണാകുളം ഭാഗത്തേക്ക് ട്രെയിനുകളുടെ എണ്ണം കൂടുതലാണ്. വിള്ളൽ വൻ ദുരന്തത്തിന് ഇടയാക്കുമായിരുന്നെന്നാണ് അറിയുന്നത്. പാളത്തിലെ വിള്ളലുമായി ബന്ധപ്പെട്ട് അട്ടിമറി സാധ്യതയില്ലെന്നാണ് സൂചന. രാത്രിയിലെ കൂടിയ തണുപ്പി​െൻറയും പകലിലെ കഠിന ചൂടും കാരണമാണ് വിള്ളലുണ്ടായതെന്നാണ് വിലയിരുത്തൽ.
Show Full Article
TAGS:LOCAL NEWS 
Next Story