Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2018 10:29 AM IST Updated On
date_range 16 Jan 2018 10:29 AM ISTമുക്കത്ത് ഒരു കോടിയുടെ മയക്കുമരുന്ന് വേട്ട
text_fieldsbookmark_border
മുക്കം(കോഴിക്കോട്): ഒരു കോടി രൂപയുടെ മയക്കുമരുന്നുമായി മധ്യപ്രദേശ് സ്വദേശി മുക്കത്ത് പിടിയിലായി. മധ്യപ്രദേശ് മൻസൂർ ജില്ലയിലെ റയീസ് മുഹമ്മദ് (49) ആണ് താമരശ്ശേരി ഡിവൈ.എസ്.പി പി.സി. സജീവെൻറ നേതൃത്വത്തിലുള്ള പൊലീസിെൻറ പിടിയിലായത്. മലയോരം ബാർഹോട്ടലിനു സമീപത്തുനിന്നാണ് മയക്കുമരുന്ന് പാക്കറ്റുകളുമായി ഇയാൾ പിടിയിലാകുന്നത്. തിങ്കളാഴ്ച വൈകീട്ട് 5.30നാണ് സംഭവം. കോഴിക്കോട് റൂറൽ എസ്.പി എം.കെ. പുഷ്കരന് കിട്ടിയ രഹസ്യവിവരത്തെ തുടർന്നാണ് പ്രതിയെ പിടികൂടാനായതെന്ന് താമരശ്ശേരി ഡിവൈ.എസ്.പി സജീവനും മുക്കം എസ്.ഐ അഭിലാഷും വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബാഗിലും ധരിച്ചിരുന്ന ചെരിപ്പിലെ പ്രത്യേകഅറയിലും പാക്കറ്റുകളാക്കി ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. പിടികൂടിയ മയക്കുമരുന്നിന് അന്താരാഷ്ട്രവിപണിയിൽ ഒരു കോടി രൂപ വിലയുണ്ടെന്ന് പൊലീസ് അറിയിച്ചു. കാസർേകാട് മുതൽ തിരുവനന്തപുരം വരെയുള്ള പ്രദേശങ്ങളിൽ മൊത്തവിതരണക്കാരനാണ് റയീസ് മുഹമ്മദെന്ന് പൊലീസ് പറഞ്ഞു. പ്രതിക്ക് മധ്യപ്രദേശിലെ മൻസൂറിലും രാജസ്ഥാനിലും ലഹരിമരുന്ന് ഉൽപാദിപ്പിക്കുന്ന ചെടികളുടെ പാടമുണ്ട്. പ്രതിയുടെ സഹോദരൻ മുംബൈയിൽ മയക്കുമരുന്നുകേസിൽ ജയിലിൽ കിടന്നിട്ടുണ്ടത്രെ. കേരളത്തിൽ ദീർഘകാലമായി മയക്കുമരുന്ന് ബിസിനസ് നടത്തുന്ന പ്രധാനകണ്ണിയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. നിരവധി വസ്തുവകകളും വാഹനങ്ങളും ഇയാൾ സമ്പാദിച്ചിട്ടുണ്ട്. ഇയാൾ ബന്ധപ്പെടുന്ന ചില്ലറവിതരണക്കാരെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. മുക്കത്ത് ആരെ ബന്ധപ്പെടാനാണ് ഇയാൾ വന്നതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. photo Mk MUC5 മുക്കത്ത് പിടികൂടിയ മയക്കുമരുന്ന് പൊലീസ് പരിശോധിക്കുന്നു MKMUC 6 പ്രതി റയീസ് മുഹമ്മദ് (49) Mk MUC 8 മയക്കുമരുന്ന് ഒളിപ്പിക്കാൻ ഉപയോഗിച്ച ചെരിപ്പ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story