Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jan 2018 5:06 AM GMT Updated On
date_range 15 Jan 2018 5:06 AM GMTജി.ഐ.ഒ ഏരിയ സമ്മേളനം
text_fieldsbookmark_border
മൂവാറ്റുപുഴ: ഭൗതികതയുടെ ധൂർത്തും ആലസ്യവും സംഗീതത്തിെൻറ മാസ്മരികതയും വിഭാവനം ചെയ്യുന്ന ജീവിത സങ്കൽപങ്ങൾക്ക് സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയിെല്ലന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന വനിത വിഭാഗം അംഗം ഉമ്മുകുൽസു ടീച്ചർ പറഞ്ഞു. ജി.ഐ.ഒ മൂവാറ്റുപുഴ ഏരിയ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. 'വിശ്വാസം പ്രതിരോധവും പ്രതീക്ഷയും' പ്രമേയത്തിലായിരുന്നു സമ്മേളനം. സ്ത്രീകളെ തിരിച്ചറിയാനും അവരുടെ മാന്യതയും മര്യാദയും കാത്തുസൂക്ഷിച്ച് ഉയർച്ചയുടെ പടവുകളിലേക്ക് നയിക്കാനും കഴിയുന്ന ധാർമിക വ്യവസ്ഥക്ക് മാത്രേമ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയൂവെന്നും അവർ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് പി.എ. മുഹമ്മദ് അസ്ലം സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ സമിതിയംഗം എം.എം. നാസർ മൗലവി, ഐഷാബി വി. കാസിം, ജുനൈദ നജീബ്, ഫിദ തസ്നിം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story