Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jan 2018 5:06 AM GMT Updated On
date_range 15 Jan 2018 5:06 AM GMTപെൻഷൻ ലഭിക്കാത്തതിൽ വീട്ടമ്മയുടെ ആത്മഹത്യ; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു
text_fieldsbookmark_border
കൂത്താട്ടുകുളം: പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി റിട്ട. ഡ്രൈവറുടെ വിധവ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കൂത്താട്ടുകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്ക് യൂത്ത് കോൺഗ്രസ് മാര്‍ച്ച് നടത്തി. പെന്ഷന് കുടിശ്ശിക കൊടുത്ത് തീര്‍ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയെൻറ കോലം കത്തിച്ചു. കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് മുന്നില്‍ നടന്ന ഉപരോധ സമരം കെ.പി.സി.സി സെക്രട്ടറി ജയ്സണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് അരുണ്‍ മാത്യു അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെൻറ് പ്രസിഡൻറ് ജോബി അഗസ്റ്റിന്, സംസ്ഥാന സെക്രട്ടറി അരുണ്‍ ജോസഫ്, വില്‍സണ്‍ കെ. ജോണ്‍, കെ.എം. സലിം, നഗരസഭ മുന്‍ ചെയര്മാന് പ്രിന്‍സ് പോള്‍ ജോണ്‍, പി.സി. ജോസ്, മേബിന് ബേബി, കെന്‍ കെ. മാത്യു, ഭാഗ്യനാഥ് എസ് നായര്‍, അലന് ബേബി, ജിജോ ടി. ബേബി, എബി എബ്രഹാം, ബിബിന്‍ ജോസ്, റോബി തോമസ്, ജേക്കബ് ഫിലിപ് എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story