Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jan 2018 10:32 AM IST Updated On
date_range 15 Jan 2018 10:32 AM ISTവിതരണക്കാരൻ വഞ്ചിച്ചെന്ന് 'സഖാവിെൻറ പ്രിയസഖി' യുടെ അണിയറ പ്രവർത്തകർ
text_fieldsbookmark_border
കൊച്ചി: തിയറ്ററുകളിൽ പ്രദർശനത്തിന് അവസരമൊരുക്കാതെ വിതരണക്കാരൻ വഞ്ചിച്ചെന്ന് 'സഖാവിെൻറ പ്രിയസഖി' സിനിമയുടെ അണിയറ പ്രവർത്തകർ. കോഴിക്കോട് ആസ്ഥാനമായ ഗിരീഷ് പിക്ചേഴ്സ് ആണ് ജനപ്രിയ സിനിമാസിെൻറ ചിത്രത്തിെൻറ വിതരണ അവകാശം ഏെറ്റടുത്തിരുന്നത്. 85 തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് പരസ്യം ചെയ്തിരുന്നത്. എന്നാൽ, ചിത്രം കാണാൻ ചെന്ന പലരും തിയറ്ററിൽ പടം ഇല്ലെന്നറിഞ്ഞ് മടങ്ങിപ്പോകുകയായിരുന്നുവെന്ന് നിർമാതാവ് പി.പി. അൻഷാദ് കോടിയിലും സംവിധായകൻ സിദ്ദീഖ് താമരശ്ശേരിയും വാർത്തസേമ്മളനത്തിൽ പറഞ്ഞു. കഴിഞ്ഞ അഞ്ചിന് കൊല്ലത്ത് കാർണിവൽ തിയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഥമ പ്രദർശനം ഉദ്ഘാടനം ചെയ്തത്. അവിടെപ്പോലും അനുബന്ധ പ്രദർശനം ഉണ്ടായില്ല. ഒമ്പത് തിയറ്ററുകളിൽ മാത്രമാണ് റെഗുലർ ഷോ ഉണ്ടായത്. മറ്റ് ചില സ്ഥലങ്ങളിൽ നൂൺ ഷോയും മോണിങ് ഷോയുമൊക്കെയായിരുന്നു. രാത്രി 10ന് പ്രദർശനം വെച്ച തിയറ്ററുകളുമുണ്ട്. പരസ്യം ചെയ്യുന്നത് സംബന്ധിച്ച വ്യവസ്ഥയും ലംഘിച്ചു. പ്രദർശനമുള്ള തിയറ്ററിെൻറ പരിസരത്തുപോലും ആവശ്യമായ പരസ്യം ഉണ്ടായില്ല. ഇതെല്ലാം പ്രേക്ഷകർ സിനിമ കാണുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കത്തിെൻറ ഭാഗമാണെന്ന് സംശയിക്കുന്നുവെന്നും ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും അവർ പറഞ്ഞു. നായിക നേഹ സക്സേനയും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story