Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിമാനത്താവളത്തിൽ 16...

വിമാനത്താവളത്തിൽ 16 ലക്ഷത്തി​െൻറ സ്വർണം പിടികൂടി

text_fields
bookmark_border
നെടുമ്പാശ്ശേരി: വിമാനത്താവളത്തിൽ 16.05 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. എമിറേറ്റ്്്സ് എയർലൈൻസിൽ ശനിയാഴ്ച ദുബൈയിൽനിന്നെത്തിയ തൃശൂർ സ്വദേശി സതീഷിൽനിന്നാണ് 582.780 ഗ്രാം സ്വർണം പിടികൂടിയത്. സോക്സിൽ പൊതിഞ്ഞ് അടിവസ്ത്രത്തിൽ ഒളിപ്പിച്ചിരുന്ന സ്വർണം വിശദമായി പരിശോധിച്ചപ്പോഴാണ് കണ്ടെത്തിയത്. ഈമാസം ഇതുവരെ 1.10 കോടിയുടെ സ്വർണം വിമാനത്താവളത്തിൽ പിടികൂടിയെന്ന് കസ്റ്റംസ് കമീഷണർ സുമിത്കുമാർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story