Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരുചിയുടെ മാമ്പള്ളി...

രുചിയുടെ മാമ്പള്ളി പെരുമക്ക്​ ഷട്ടർ വീഴുന്നു

text_fields
bookmark_border
ചെങ്ങന്നൂർ: മൂന്ന് പതിറ്റാണ്ടുകാലം ചെങ്ങന്നൂരിൽ രുചി വൈവിധ്യം ഒരുക്കിയ മാമ്പള്ളി പെരുമക്ക് ഷട്ടർ വീഴുന്നു. ചെങ്ങന്നൂർ മാമ്പള്ളി കുടുംബത്തിലെ നാലാം തലമുറക്കാരനായ പി. സുരേന്ദ്ര​െൻറ മേൽനോട്ടത്തിൽ ആരംഭിച്ച ബേക്കറിയാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. കേരളത്തിലെ ബേക്കറി പ്രസ്ഥാനത്തി​െൻറ തലതൊട്ടപ്പന്മാരാണ് മാമ്പള്ളിക്കാർ. സുരേന്ദ്ര​െൻറ മുത്തച്ഛൻ ഗോപാല​െൻറ അമ്മാവൻ ബാപ്പുവാണ് 1880ൽ തലശ്ശേരിയിൽ മാമ്പള്ളി ബേക്കറിക്ക് തുടക്കമിട്ടത്. കേരളത്തിൽ ആദ്യമായി കേക്ക് നിർമിച്ചതും അദ്ദേഹമാണ്. സായ്പുമാർക്ക് ഇഷ്ടപ്പെട്ട കേക്ക് നിർമിച്ചുകൊടുക്കാൻ അന്ന് കേരളത്തിൽ ബാപ്പു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ പെരുമ സംസ്ഥാനം കടന്ന് തമിഴ്നാട്ടിലേക്കും പരന്നു. 1988ലാണ് പി. സുരേന്ദ്ര​െൻറ േബക്കറി തുടങ്ങിയത്. അക്കാലത്ത് ചെങ്ങന്നൂരിൽ വിരലിൽ എണ്ണാവുന്ന ബേക്കറികളേ ഉണ്ടായിരുന്നുള്ളൂ. ചെങ്ങന്നൂരുകാർ മാമ്പള്ളിയുടെ രുചിപ്പെരുമയെ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങുകയായിരുന്നു. എം.സി റോഡിൽ മുല്ലശ്ശേരിയിൽ കെട്ടിട സമുച്ചയത്തിലാണ് ബേക്കറിയുടെ പ്രവർത്തനം. പാർക്കിങ് സൗകര്യമില്ലാത്തതും തദ്ദേശീയരായ തൊഴിലാളികളെ ലഭിക്കാത്തതും സർക്കാറി​െൻറ കടുത്ത നിയന്ത്രണങ്ങൾ, മാലിന്യ സംസ്കരണ സംവിധാനമില്ലായ്മ, ഇലക്ട്രോണിക്സ് മേഖലയുടെ കടന്നുകയറ്റം തുടങ്ങിയ കാരണങ്ങളാലുമാണ് ബേക്കറി പൂട്ടേണ്ടിവരുന്നതെന്ന് 69കാരനായ സുരേന്ദ്രൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story