Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jan 2018 5:02 AM GMT Updated On
date_range 15 Jan 2018 5:02 AM GMTപൊള്ളേലറ്റ ഒരുവയസ്സുകാരന് ചികിത്സക്ക് സഹായം തേടുന്നു
text_fieldsbookmark_border
കൊച്ചി: ജീവന് രക്ഷിക്കാൻ നിര്‍ധന കുടുംബത്തിലെ ഒരുവയസ്സുകാരന് സുമനസ്സുകളുടെ സഹായം തേടുന്നു. ഏലൂര്‍ പാതാളം കുറ്റിക്കാട്ടുകരയില്‍ നെടുമ്പള്ളിച്ചാലില് സജീറിെൻറയും സഫ്നയുടെയും മകൻ മുഹമ്മദ് റെയ്ഹാമുല് ഫാരിസാണ് സഹായം തേടുന്നത്. കഴിഞ്ഞ ദിവസം വീട്ടില്‍ തിളച്ച കഞ്ഞിവെള്ളം വീണാണ് ഫാരിസിന് ഗുരുതര പൊള്ളലേറ്റത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ദിവസവും ആശുപത്രി ചെലവിനും മരുന്നിനും വൻ തുക വേണം. ഐസ്ക്രീം കച്ചവടക്കാരനായ സജീറിെൻറ ഏകവരുമാനമാണ് ഈ കുടുംബത്തിെൻറ ആശ്രയം. ചികിത്സയുമായി ബന്ധപ്പെട്ട് സജീറിന് ജോലിക്ക് പോകാനാവാത്ത അവസ്ഥയാണ്. ഈ കുട്ടിക്ക് സഹായം നല്കാന് താല്പര്യമുള്ളവര് എറണാകുളം ഏലൂര്‍ എസ്.ബി.ഐ ബ്രാഞ്ചില്‍ ഐ.എഫ്.എസ്.സി കോഡ് എസ്.ബി.ഐ.എന്‍. 0010563, അക്കൗണ്ട് നമ്പര്‍ 20360968890 സഹായം എത്തിക്കണം. വിവരങ്ങള്‍ക്ക് 9895894331. (പടം)ekg1 Raihamul Haris
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story