Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jan 2018 5:02 AM GMT Updated On
date_range 15 Jan 2018 5:02 AM GMTയൂത്ത് അസംബ്ലി
text_fieldsbookmark_border
ആലുവ: വൈ.എം.സി.എ കേരള റീജനൽ 26, 27 തീയതികളിൽ കോഴഞ്ചേരി മാരാമൺ മാർത്തോമ റിട്രീറ്റ് സെൻററിൽ നടക്കും. 'യുവജനങ്ങൾ മാറ്റത്തിനുവേണ്ടി' എന്നതാണ് ചിന്താവിഷയം. എക്യുമെനിക്കൽ ആരാധന, പഠന ക്ലാസ്, സെമിനാർ, ഗാനശുശ്രൂഷ, മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തക്ക് ആദരം, ദേശീയ ഐക്യസമ്മേളനം എന്നിവയാണ് പ്രധാന പരിപാടികൾ. പങ്കെടുക്കാൻ താൽപര്യമുള്ളവർ 20നകം രജിസ്റ്റർ ചെയ്യണം. ഫോൺ: 8606206800. കുടുംബസംഗമവും പുതുവത്സരാഘോഷവും ആലുവ: കടത്തുകടവ് റെസിഡൻറ്സ് അസോസിയേഷൻ കുടുംബസംഗമവും പുതുവത്സരാഘോഷവും മുൻ നഗരസഭ ചെയർമാൻ എം.ടി. ജേക്കബ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് പി.ഐ. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. രാജ സാഹിബ് മുഖ്യാതിഥിയായിരുന്നു. കോറ ജനറൽ സെക്രട്ടറി കെ. ജയപ്രകാശ്, ഫാ. ജേക്കബ് മണ്ണാറപ്രായിൽ, എസ്.ഐ യഅ്ഖൂബ്, കെ.പി. രാജീവൻ, സി.ബി. നായർ, പി.എ. ആരിഫ്, ജാസ്മ സാദിഖ്, രാജേഷ് സച്ചി എന്നിവർ സംസാരിച്ചു. അസോസിയേഷനിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story