Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമലർവാടി ചിത്രരചന

മലർവാടി ചിത്രരചന മത്സരം

text_fields
bookmark_border
കോതമംഗലം: സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച മലർവാടി-ടീൻ ഇന്ത്യ ബാലചിത്രരചന മത്സരം 'മഴവില്ല് -2018'​െൻറ ഭാഗമായി കോതമംഗലം സബ് ജില്ല ചിത്രരചന മത്സരം ഭൂതത്താന്‍കെട്ട് ഹൈഡല്‍ പാര്‍ക്കില്‍ നടന്നു. വിവിധ സ്കൂളുകളില്‍നിന്നായി 214 വിദ്യാർഥികൾ പങ്കെടുത്തു. സബ്ജില്ലതല സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഇ.എച്ച്. ഉമ്മര്‍ മാസ്റ്റര്‍, ടി.എം. ഇല്യാസ്, കെ.എച്ച്. യൂസുഫ് എന്നിവര്‍ വിതരണം ചെയ്തു. ചിത്രകാരന്മാരായ ഹരീഷ് പുരുഷോത്തമന്‍ പെരുമ്പാവൂര്‍, ദില്‍ജിഷ് കൂത്താട്ടുകുളം എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു. മലര്‍വാടി-ടീന്‍ ഇന്ത്യ മേഖല കോഓഡിനേറ്റര്‍ എം.എ. പരീത് മേല്‍നോട്ടം വഹിച്ചു. എം.എം. ഷംസുദ്ദീന്‍ പാരൻറിങ് ക്ലാസ് നടത്തി. എം.പി. ബഷീര്‍ മാസ്റ്റര്‍ നന്ദി രേഖപ്പെടുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story