Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jan 2018 4:59 AM GMT Updated On
date_range 15 Jan 2018 4:59 AM GMTസ്കൂൾ വാർഷികാഘോഷങ്ങൾ
text_fieldsbookmark_border
ആലങ്ങാട്: പാനായിക്കുളം അൽഹുദാ സ്കൂൾ വാർഷികാഘോഷം സബ് കലക്ടർ കെ.ഇൻബശേഖർ ഉദ്ഘാടനം ചെയ്തു. ട്രസ്്റ്റ് ചെയർമാൻ കെ.ബി അബ്്ദുല്ല അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡൻറ് ഡോ.എം കെ മുഹമ്മദ് അസ്ലം മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാഗസിൻ അൽ ആലാമിയ്യ കലക്ടർ പ്രകാശനം ചെയ്തു. ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പൽ വി.ദീപ റിപ്പോർട്ട് അവതരിപ്പിച്ചു. കെ. മുഹമ്മദ് എൻഡോവ്മെൻറ് അവാർഡ് ഹിബ ഫാത്തിമക്ക് സമ്മാനിച്ചു. 'മാധ്യമം ' ഹെൽത്ത് കെയറിെൻറ 'വി.കെയർ വി.ഷെയർ' പദ്ധതിയിലേക്ക് വിദ്യാർഥികൾ സമാഹരിച്ച തുക 'മാധ്യമം' സീനിയർ റീജനൽ മാനേജർ ബെൽത്്സാർ ജോസഫിന് പ്രസിഡൻറ് കൈമാറി. വാർഡ് അംഗം വി.എച്ച് സിറാജുദീൻ, പി.ടി എ പ്രസിഡൻറ് എം.കെ ഷഫീഖ് എന്നിവർ സംസാരിച്ചു. മാനേജർ സി.എ അബ്്ദുൽ നസിർ സ്വാഗതവും, അധ്യാപകൻ കെ.എ ശിഹാബ് നന്ദിയും പറഞ്ഞു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story