Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2018 11:17 AM IST Updated On
date_range 13 Jan 2018 11:17 AM ISTസി.പി.എം ജില്ല സമ്മേളനം; പുരാവസ്തു പ്രദർശനം ശ്രദ്ധേയമാകുന്നു
text_fieldsbookmark_border
കായംകുളം: ജന്മിത്തത്തിെൻറ അടയാളങ്ങളിൽനിന്ന് തുടങ്ങി കർഷക തൊഴിലാളികളുടെ അവകാശ പെരുമകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന പ്രദർശനം ശ്രദ്ധേയമാകുന്നു. സി.പി.എം ജില്ല സമ്മേളന ഭാഗമായി ലക്ഷ്മി തിയറ്റർ ജങ്ഷനിലെ പ്രദർശന നഗരിയിലാണ് ചരിത്രം ഒാർമപ്പെടുത്തുന്ന പ്രദർശനം. ജന്മിത്തത്തിെൻറ അടയാളങ്ങളായ വില്ലുവണ്ടിയിലും ഒാലക്കുടയിലുമാണ് കാഴ്ച തുടങ്ങുന്നത്. ഹക്കീം മാളിയേക്കലിെൻറ പുരാവസ്തു ശേഖരങ്ങളാണ് വിസ്മയമാകുന്നത്. ചവിട്ടുഹാർമോണിയം, ആയിരം വർഷം പഴക്കമുള്ള ഉരുളി, അളവുപാത്രങ്ങൾ, ആദിവാസി ചെേങ്കാൽ, തടി ഉരലും ഉലക്കയും തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. 25,000 വർഷം പഴക്കമുള്ള ഫോസിലുകൾ, താളിയോലകൾ, വിവിധ രാജ്യങ്ങളിലെ റാന്തലുകൾ, എണ്ണഭരണി, ചിലമ്പ്, ടെലിഗ്രാഫ് ഉപകരണം, ചർക്ക എന്നിവയും കാഴ്ചവിരുന്നാണ്. നാണയപ്രദർശനവുമുണ്ട്. ഇതുകൂടാതെയാണ് കാർഷിക പ്രദർശനം, കാർഷിക ഫോേട്ടാ പ്രദർശനം, ചരിത്ര പ്രദർശനം, പുസ്തകോത്സവം, പുഷ്പ പ്രദർശനം തുടങ്ങിയവ. പൊതുസമ്മേളന ദിവസമായ 15 വരെയാണ് പ്രദർശനം. ഹൗസ്ബോട്ടിലെ ജീവനക്കാർ ക്രിമിനലുകൾ അെല്ലന്ന് ഉറപ്പുവരുത്തണം -എസ്.പി ആലപ്പുഴ: ഹൗസ്ബോട്ടിലെ ജീവനക്കാർ ക്രിമിനൽ സ്വഭാവം ഉള്ളവരെല്ലന്ന് ഉടമകൾ ഉറപ്പുവരുത്തണമെന്ന് ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ. വിനോദസഞ്ചാരികള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യുന്നതിനും താമസിക്കുന്നതിനും ഹൗസ്ബോട്ട്, റിസോർട്ട്, ഹോംസ്റ്റേ ഉടമകൾക്ക് പൊലീസ് പ്രത്യേകം നിര്‍ദേശങ്ങള്‍ നൽകിയിട്ടുണ്ട്. ജില്ലയില്‍ വന്ന് താമസിക്കുന്ന വിദേശ വിനോദസഞ്ചാരികള്‍ സ്പെഷല്‍ ബ്രാഞ്ചില്‍ വിവരം അറിയിക്കണം. കൂടാതെ സീ-ഫോം ഓണ്‍ലൈന്‍ വഴി നൽകണം. ഇത്തരം മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ കഴിഞ്ഞദിവസം നടത്തിയ റെയ്ഡില്‍ അഞ്ചുപേർക്കെതിരെ കേസ് എടുക്കുകയും രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ ക്രമക്കേട് കണ്ടെത്തിയ രണ്ട് ഹൗസ്ബോട്ട് ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായും എസ്.പി പറഞ്ഞു. സഞ്ചാരികളുടെ സുരക്ഷക്കായി തുടര്‍ന്നും പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു. നെഹ്റുേട്രാഫി: താൽപര്യപത്രം ക്ഷണിച്ചു ആലപ്പുഴ: നെഹ്റുേട്രാഫി ജലമേളയുടെ നടത്തിപ്പിനായി ഇലക്േട്രാണിക്സ് സ്റ്റാർട്ടിങ് സംവിധാനവും ട്രാക്കിങ് സംവിധാനവും സ്ഥാപിക്കാൻ താൽപര്യപത്രം ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള താൽപര്യപത്രം ഇൗമാസം 31ന് വൈകുന്നേരം നാലിനകം ആലപ്പുഴ റവന്യൂ ഡിവിഷനൽ ഓഫിസിൽ ലഭിക്കണം. മാതൃക റവന്യൂ ഡിവിഷനൽ ഓഫിസ്, നെഹ്റുേട്രാഫി ബോട്ട് റേസ് സൊസൈറ്റിയുടെ വെബ്സൈറ്റ് എന്നിവിടങ്ങളിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story